ശാ​ന്തി​ഗി​രി അ​വ​ധൂ​ത​യാ​ത്ര​യ്ക്ക് വ​ര​വേ​ല്‍​പ്പ് ന​ൽ​കി
Sunday, May 5, 2024 6:23 AM IST
തി​രു​വ​ന​ന്ത​പു​രം : ശാ​ന്തി​ഗി​രി ആ​ശ്ര​മം സ്ഥാ​പ​ക​ഗു​രു ക​രു​ണാ​ക​ര​ഗു​രു​വി​ന്‍റെ ജീ​വി​ത​മു​ദ്ര​ക​ള്‍ പ​തി​ഞ്ഞ ഇ​രു​പ​ത്തി​യ​ഞ്ച് ത്യാ​ഗ​ഭൂ​മി​ക​ക​ളി​ലൂ​ടെ ശി​ഷ്യ​പ​ര​മ്പ​ര ന​ട​ത്തു​ന്ന അ​വ​ധൂ​ത​യാ​ത്ര​യ്ക്ക് ത​ല​സ്ഥാ​ന​ന​ഗ​രി​യി​ല്‍ വ​ന്‍​വ​ര​വേ​ല്‍​പ്പ് ന​ൽ​കി.

മേ​യ് ഒ​ന്നി​നു ആ​ല​പ്പു​ഴ​യി​ലെ ച​ന്ദി​രു​രി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് ആ​ലു​വ അ​ദ്വൈ​താ​ശ്ര​മം, വ​ര്‍​ക്ക​ല ശി​വ​ഗി​രി, ബീ​മാ​പ​ള​ളി, ശു​ചീ​ന്ദ്രം, ക​ന്യാ​കു​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് യാ​ത്ര പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്.

ആ​ശ്ര​മം പ്ര​സി​ഡ​ന്‍റ് സ്വാ​മി ചൈ​ത​ന്യ ജ്ഞാ​ന ത​പ​സ്വി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സ്വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നോ​റോ​ളം പേ​ര​ട​ങ്ങു​ന്ന യാ​ത്രാ​സം​ഘം വെ​ള​ള​യ​മ്പ​ല​ത്തു നി​ന്നും പ​ദ​യാ​ത്ര​യാ​യി ക​വ​ടി​യാ​ര്‍ വി​വേ​കാ​ന​ന്ദ​പാ​ര്‍​ക്കി​ല്‍ എ​ത്തി​യാ​ണ് അ​ന​ന്ത​പു​രി​യു​ടെ സ്നേ​ഹാ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി​യ​ത്.

വ​ര​വേ​ല്‍​പ്പ് സ​മ്മേ​ള​നം വി.​കെ.​പ്ര​ശാ​ന്ത് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.