മണിപ്പുരില്‍ ജനക്കൂട്ടം എസ്പി ഓഫീസ് ആക്രമിച്ചു
Saturday, January 4, 2025 2:59 AM IST
ഇംഫാല്‍: മണിപ്പുരിലെ കാങ്പോക്പിയില്‍ ജനക്കൂട്ടം പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് ആക്രമിച്ചു. ഇംഫാല്‍ ഈസ്റ്റ് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന സൈബോളില് നിന്ന് കേന്ദ്രസേനയെ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച ജനക്കൂട്ടം ഇന്നലെ വൈകുന്നേരത്തോടെയാണ് പോലീസ് ഓഫീസിനുനേരെ തിരിഞ്ഞത്.
ഓഫീസിനുനേരെ കല്ലേറ് ഉള്‍പ്പെടെ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ വാഹനങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു. നിരവധിപേര്‍ക്കു പരിക്കേറ്റതായും പ്രചാരണമുണ്ട്.