Harmony in Health: Navigating a Toxin free Life
ഒാമന മാമ്മൻ
പേജ്: 282 വില: ₹420
മീഡിയ ഹൗസ്, ഡൽഹി
ഫോൺ: 9447470888
ഐഎസ്ആർഒ എൻജിനിയറായിരുന്ന ഡോ. ഒാമന മാമ്മൻ പ്രകൃതിക്ക് അനുയോജ്യമായ ജീവിതക്രമം രൂപപ്പെടുത്തുന്നതിൽ നിരവധി ഗവേഷണങ്ങൾ നടത്തുന്നു. വിഷരഹിതമായ ഭക്ഷണം, മരുന്ന് തുടങ്ങിയവയുടെ ഉപയോഗവും പ്രയോജനവും ജീവിതത്തെ ആരോഗ്യപ്രദമാക്കുന്നതു വിശദീകരിക്കുന്ന സചിത്ര ഗ്രന്ഥം.
മൺപാതകൾ
പ്രമോദ്
ബിലാത്തികുളം
പേജ്: 146 വില: ₹200
ഇന്ദുലേഖ ബുക്സ്,
കോഴിക്കോട്
ഫോൺ: 9895853173
ബിലാത്തികുളം എന്ന ദേശത്തിന്റെ കഥ. ചരിത്രവും കഥയും അനുഭവങ്ങളുമെല്ലാം ഇഴചേർന്നു കിടക്കുന്നു. ഒാർമക്കുറിപ്പുപോലെ ബിലാത്തികുളത്തിന്റെ കഥ വായിച്ചുപോകാം. സാമൂഹിക സാഹചര്യങ്ങളും ജീവിതരീതികളും മാറ്റങ്ങളുമൊക്കെ അടുത്തറിയാൻ അവസരം.
തുറന്നിട്ട ജാലകങ്ങൾ
ഫാ. സുബിൻ
ജോസ് കിടങ്ങേൻ
പേജ്: 160 വില: ₹200
ജീവൻ ബുക്സ്,
കോട്ടയം
ഫോൺ: 99473300053
ഹൃദയത്തിന്റെ വാതിലുകൾ തുറന്നിടാൻ മറക്കരുത്. ഉള്ളിലെ നന്മ പുറത്തേക്കു പ്രവഹിക്കാൻ തുറന്നിട്ട ജാലകങ്ങൾ സഹായിക്കും. തുറന്നിട്ട വാതിലുകളിലൂടെ അകത്തേക്കും പുറത്തേക്കും നന്മയൊഴുകാൻ സഹായിക്കുന്ന കുറിപ്പുകൾ. വായിച്ചുകഴിയുന്പോൾ മനസിലൊരു സന്തോഷം.
അനുഭവങ്ങളുടെ മുറിപ്പാടുകൾ
വൈ.സി. സ്റ്റീഫൻ
പേജ്: 160 വില: ₹250
കൈപ്പട പബ്ലിഷിംഗ് ഗ്രൂപ്പ്, കട്ടപ്പന
ഫോൺ: 94470 26374
ഹൈറേഞ്ചിലെ അധ്യാപകനും കർഷകനുമായ ഗ്രന്ഥകാരന്റെ ഒാർമക്കുറിപ്പുകൾ. നാട്, സമൂഹം, സംസ്കാരം, രാഷ്ട്രീയം, സ്കൂൾ, കുട്ടികൾ, അധ്യാപകർ അങ്ങനെയുള്ളവരെല്ലാം ഇതിൽ കഥാപാത്രങ്ങളാണ്. സന്തോഷങ്ങളിലൂടെയും സങ്കടങ്ങളിലൂടെയുമെല്ലാം ഗ്രന്ഥകാരൻ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
ഫെർണാണ്ടസിന്റെ പരിവർത്തനങ്ങൾ
ക്രിസ്റ്റഫർ കോട്ടയ്ക്കൽ
പേജ്: 120 വില: ₹200
ചിത്രരശ്മി ബുക്സ്, കോഴിക്കോട്
ഫോൺ: 9061437123
പറയാതെ പോയ പ്രണയവും അതുണ്ടാക്കിയ ആകുലതകളും വേട്ടയാടുന്നതിനാൽ ജീവിതത്തിൽ വിജയം നുകരാനാവാതെ വിഷമിക്കുന്നയാളുടെ ജീവിതയാത്ര. പ്രണയവും ജീവിതവും ചരിത്രവും മതവും രാഷ്ട്രീയവും സംഘടനാപ്രവർത്തനങ്ങളുമൊക്കെ ഇഴ ചേർന്ന നോവൽ.