ഡോ. ഷെർലക് ഏലിയാസ്
ഡോ. നെൽസൺ തോമസ്
പേജ്: 156 വില: ₹270
കൈരളി ബുക്സ്, കണ്ണൂർ
ഫോൺ: 9037996338
ബഹുഭൂരിപക്ഷം പേർക്കും തികച്ചും അജ്ഞാതമായ ഒരു ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന നോവൽ ആണ് ഡോ. ഷെർലക് ഏലിയാസ്, ഒാപ്പറേഷൻ തിയറ്ററിലെ മാന്ത്രികൻ. അനസ്ത്യേഷ്യയുടെ അജ്ഞാതലോകമാണ് ഈ നോവലിലൂടെ അനസ്തീഷ്യോളജിസ്റ്റ് കൂടിയായ ഗ്രന്ഥകാരൻ അനാവരണം ചെയ്യുന്നത്. ഇതൊരു വൈദ്യശാസ്ത്ര കഥ മാത്രമല്ല ജീവിതാനുഭവം കൂടിയാണ്. പച്ചയായ മനുഷ്യജീവിതങ്ങളുടെ ചാരത്തുകൂടിയുള്ള യാത്ര.
കോടീശ്വരൻ അൾത്താരവഴിയിൽ
ഫാ. എഫ്രേം കുന്നപ്ലള്ളി എസ്എംപി
പേജ്: 72 വില: ₹110
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746440800
സന്പത്തിന്റെ വിസ്മയിപ്പിക്കുന്ന ഇടനാഴികളിൽനിന്ന് വിശുദ്ധ വഴിയിലേക്ക് തീർഥാടനം നടത്തിയ എന്റിക് ഏണസ്റ്റോ ഷായുടെ ജീവിതയാത്ര. നേട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സന്പന്നമായ ചിത്രപ്പണികളാൽ ആധുനിക ലോകത്തിന് ഒരു വഴിവിളക്കാണ് ഈ ജീവിതം.
അല്മായർക്കുള്ള സന്യാസജീവിതം
ഫാ. രഞ്ചിത്ത് കപ്പൂച്ചിൻ
പേജ്: 68 വില: ₹100
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746440800
വിവാഹിതർക്കും സന്യാസജീവിതം സാധ്യമാണെന്നു പഠിപ്പിക്കുന്ന ഗ്രന്ഥം. ഫാൻസിസ്കൻ അധ്യാത്മികത എല്ലാവർക്കും പിന്തുടരാം. ഫ്രാൻസിസ്കൻ മൂന്നാം സഭയുടെ പ്രവർത്തനവും ചൈതന്യവും അടിസ്ഥാനമാക്കി സമകാലിക കുടുംബജീവിതത്തിന്റെ ആധ്യാത്മിക സാധ്യതകൾ അന്വേഷിക്കുകയാണ് ഗ്രന്ഥകാരൻ.
Pantaenus In India
ജയിംസ് പുലിയുറുന്പിൽ
പേജ്: 232 വില: ₹350
എൽആർസി പബ്ലിക്കേഷൻ, കാക്കനാട്
ഫോൺ: 9497324768
ഭാരതത്തിലെ പുരാതന ക്രൈസ്തവ സമൂഹങ്ങളെ സന്ദർശിക്കാൻ അലക്സാൻഡ്രിയയിൽനിന്ന് എഡി 189ൽ കേരളത്തിലെത്തിയ ദൈവശാസ്ത്ര പണ്ഡിതനാണ് പന്തേനൂസ്. പന്തേനൂസിന്റെ സന്ദർശനം, അലക്സാൻഡ്രിയയുമായുള്ള കേരളത്തിന്റെ വാണിജ്യബന്ധങ്ങൾ, ഇതര സന്ദർശകർ, ഭാരതത്തിന്റെ ഇതര ഭാഗങ്ങളിലുണ്ടായിരുന്ന മാർത്തോമ്മ ക്രൈസ്തവർ എന്നിങ്ങനെ വിപുലമായ പഠനങ്ങൾ. സമൃദ്ധമായ ഗ്രന്ഥസൂചി. കേരള ക്രൈസ്തവരുടെ പൗരാണികതയും പാരന്പര്യവും വിശദമാക്കുന്ന ഗവേഷണഗ്രന്ഥം.
Stage Plays for Children
ഡോ. ടൈറ്റസ്
പേജ്: 100 വില: ₹99
പോളിൻ പബ്ലിക്കേഷൻ, മുംബൈ
ഫോൺ: 9860040725
കുട്ടികൾക്ക് എളുപ്പത്തിൽ അവതരിപ്പിക്കാവുന്ന ഒൻപത് ഏകാങ്ക നാടകങ്ങളുടെ സമാഹാരം. നല്ല സന്ദേശങ്ങളടങ്ങിയ നാടകങ്ങൾ സ്കൂൾ, സാമൂഹ്യ പരിപാടികൾക്ക് അനുയോജ്യം. അതിനൊപ്പം ഇംഗ്ലീഷ് സംസാരശൈലി മെച്ചപ്പെടുത്താനും സംഭാഷണങ്ങൾ പ്രയോജനപ്പെടും.