സാന്തോം സ്മൃതി
തോമ്മാശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷിക സ്മരണിക
പേജ്: 190
തൃശൂർ അതിരൂപത
ഫോൺ: 0487 2333325
ഈശോമിശിഹായെ ഭാരതീയർക്കു സമ്മാനിച്ച വിശുദ്ധ തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികത്തിന്റെ ഭാഗമായി തൃശൂർ അതിരൂപത പുറത്തിറക്കിയ സ്മരണിക. തോമ്മാശ്ലീഹയുടെ ഭാരത സന്ദർശനം, പ്രവർത്തനങ്ങൾ, രക്തസാക്ഷിത്വം, മാർത്തോമ്മ ക്രിസ്ത്യാനികൾ എന്നിങ്ങനെ സമഗ്രമായ വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ ഗ്രന്ഥം. മികച്ച അച്ചടിയും വിന്യാസവും ആകർഷകം.
ദൈവദാസൻ ആർമണ്ടച്ചൻ
ബിജു ഇളന്പച്ചംവീട്ടിൽ കപ്പൂച്ചിൻ
പേജ്: 216 വില: ₹ 250
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746440800
കപ്പൂച്ചിൻ സഭയിലെയും കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിലെയും ഉദയതാരമായിരുന്ന ഫാ. ആർമണ്ട് മാധവത്തിന്റെ ജീവിതത്തെ തൊട്ടറിയാൻ സഹായിക്കുന്ന രചന. ഒരു നോവൽപോലെ വായിച്ചു തീർക്കാൻ കഴിയുന്ന ജീവചരിത്രം. ത്രിത്വത്തിൽ ജീവിതം നങ്കൂരമിട്ട ഒരു സാധകനെ ഇവിടെ കണ്ടെത്താം.
From Gavel to Altar
The Transformative Journey of Judge Rosario Livatino
ഫാ. എഫ്രേം കുന്നപ്പള്ളി എസ്എംപി
പേജ്: 128 വില: ₹ 190
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746077500
സത്യത്തിനും നീതിക്കും വേണ്ടി നിർഭയം നിലകൊണ്ടതിന്റെ പേരിൽ ക്രിമിനൽ സംഘങ്ങളാൽ വധിക്കപ്പെട്ട ഇറ്റാലിയൻ ജഡ്ജി റൊസാരിയോ ലിവാറ്റിനോയുടെ ത്രസിപ്പിക്കുന്ന ജീവിതകഥ. ജീവനു ഭീഷണിയുണ്ടെന്നു തിരിച്ചറിഞ്ഞിട്ടും നീതിയുടെ വഴിയേതന്നെ നടന്നു. കത്തോലിക്ക സഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചു.
ഇന്ത്യയും തോമസ് അപ്പസ്തോലനും
അഡോൾഫ് എഡ്വിൻ മെഡ്ലിക്കോട്ട്
പരിഭാഷ: റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ
പേജ്: 208 വില: ₹ 150
പ്രൈവറ്റ് പബ്ലിക്കേഷൻ
ഫോൺ: 9447380975
തൃശൂരിന്റെ പ്രഥമ മെത്രാൻ അഡോൾഫ് എഡ്വിൻ മെഡ്ലിക്കോട്ട് തോമസ് അപ്പസ്തോലന്റെ ഇന്ത്യയിലേക്കുള്ള വരവ് പാരന്പര്യ വിശ്വാസം മാത്രമല്ലെന്നും ചരിത്ര വസ്തുതയാണെന്നും സ്ഥാപിച്ച ഗ്രന്ഥത്തിന്റെ സംക്ഷിപ്ത രൂപത്തിലുള്ള മലയാളം പരിഭാഷ.
മിന്നാമിനുങ്ങ്
യമുന അനിൽ
പേജ്: 90 വില: ₹150
യൂ വി ബുക്സ് തിരുവനന്തപുരം
ഫോൺ: 9633147432
മാനവികതയുടെ മാധുര്യം ഏറിയ ഒരു പിടി കവിതകൾ. പാരന്പര്യ ശൈലിയെ പൂർണമായി കൈവിടാതെ അതേസമയം, ആധുനികതയെ ചേർത്തുപിടിച്ചുള്ള രചനാശൈലിയാണ് അവലംബിച്ചിട്ടുള്ളത്. ആർദ്രത നിറയുന്ന സംഭവങ്ങൾ മനസിൽ മുറിപ്പാടായി മാറുന്പോഴാണ് എഴുതണമെന്നു തോന്നുന്നതെന്ന് കവയിത്രി ആമുഖത്തിൽ പറയുന്നു.