ദാരിദ്ര്യവും ദരിദ്രരും
ഫാ. തോമസ്
കപ്യാരുമലയിൽ
പേജ്: 88 വില: ₹130
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746440800
ദാരിദ്ര്യം എന്ന വിഷയത്തെ ആഴത്തിൽ അപഗ്രഥിക്കുന്ന ഗ്രന്ഥം. ദാരിദ്ര്യത്തെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു, ദരിദ്രർക്കു വേണ്ടി അധ്വാനിച്ച വിശുദ്ധർ തുടങ്ങി ഈ വിഷയത്തെ സമഗ്രമായി വിശകലനം ചെയ്യുന്നു. ദരിദ്രരെ കൂടുതൽ സ്നേഹിക്കാനും ലാളിത്യത്തിൽ ജീവിക്കാനും സഹായകമായ രചന.
മല്ലീസ്പറ മുടി
മണികണ്ഠൻ
അട്ടപ്പാടി
പേജ്: 184 വില: ₹ 240
കേരള സാഹിത്യ അക്കാദമി, തൃശൂർ
ഫോൺ: 9072791309
അട്ടപ്പാടിയിലെ ആദിവാസി ജനതയുടെ ജീവിതവും സംസ്കാരവും പ്രതിഫലിക്കുന്ന കവിതകൾ. ഗോത്രഭാഷയായ ഇരുളയിലെഴുതിയ കവിതകളാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ഒപ്പം ആ കവിതകളുടെ മലയാള പരിഭാഷയും ചേർത്തിരിക്കുന്നു. നഷ്ടമാകുന്ന ഗോത്രഭാഷകളെ തിരിച്ചുപിടിക്കാനുള്ള ശ്രമംകൂടിയാണ് കവി നടത്തുന്നത്.
പാരന്റിംഗ്
ഫാ. പീറ്റർ
പഞ്ഞിക്കാരൻ കപ്പൂച്ചിൻ
പേജ്: 134 വില: ₹ 180
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746440800
കുട്ടികളുടെ ലോകം തിരികെ കൊടുക്കുകയെന്നതാണ് നല്ല പാരന്റിംഗിന്റെ ലക്ഷ്യം. വിജയവും ലാഭവും മാത്രമാണ് ജീവിതമെന്ന മട്ടിലുള്ള ഇന്നത്തെ മോട്ടിവേഷൻ പാഠങ്ങൾക്കു നടുവിൽ നല്ല മക്കളും മാതാപിതാക്കളുമായി എങ്ങനെ മാറാമെന്നു ചൂണ്ടിക്കാട്ടുന്ന ഗ്രന്ഥം.
ആത്മാഞ്ജലി ജീവസ്പന്ദനങ്ങൾ
പരി: ഡോ. ഫ്രാൻസിസ് നന്പ്യാപറന്പിൽ
പേജ്: 192 വില: ₹260
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078999125
ഫ്രഞ്ച് ആധ്യാത്മികശാസ്ത്രജ്ഞനായ മിഷേൽ ക്വാസ്റ്റിന്റെ പ്രശസ്തമായ Prayers of life എന്ന ഗ്രന്ഥത്തിന്റെ പരിഭാഷ. ഹൃദയസ്പർശിയായ അനുധ്യാന ഗ്രന്ഥങ്ങളുടെ കർത്താവായാണ് മിഷേൽ ക്വാസ്റ്റ് അറിയപ്പെടുന്നത്. 27 ഭാഷകളിൽ ലക്ഷക്കണക്കിനു ഗ്രന്ഥങ്ങൾ വിറ്റഴിഞ്ഞിട്ടുണ്ട്. ജീവിതത്തിലൂടെയും പ്രാർഥനയിലൂടെയും രൂപംകൊണ്ട വരികൾ വായിക്കുക എന്നത് വേറിട്ട ഒരു അനുഭവമാണ്.
Ecological Transformation in Western Ghats
ജോഷി മാത്യു
പേജ്: 264 വില: ₹ 1595
മനോഹർ
പബ്ലിഷേഴ്സ്,
ന്യൂഡൽഹി
1800 മുതൽ 2018 വരെയുള്ള കേരളത്തിന്റെ പരിസ്ഥിതി ചരിത്രം വിശകലനം ചെയ്യുന്ന ഇംഗ്ലീഷ് ഗ്രന്ഥം. ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഫോറസ്റ്റ് നയങ്ങൾ, നിയമങ്ങൾ, പിന്നീടുള്ള കുടിയേറ്റം, ഖനനം, നഗരവത്കരണം, കീടനാശിനി ഉപയോഗം, പരിസ്ഥിതി സംരംക്ഷണം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.