കെ.സി. ചന്ദ്രശേഖരൻ പിള്ള
പേജ്: 124 വില: ₹ 150
പ്രമദം പബ്ലിക്കേഷൻസ്, ചെങ്ങന്നൂർ
ഫോൺ: 9406253639
മികച്ച ജീവിതസന്ദേശങ്ങൾ പകരുന്ന നോവൽ. സാമൂഹ്യപ്രതിബദ്ധത പുലർത്തുന്ന കഥാപാത്രങ്ങളെ ഇഴചേർത്തുകൊണ്ട് സമൂഹത്തെ നേർവഴിക്കു നയിക്കാനുള്ള ഗ്രന്ഥകാരന്റെ പരിശ്രമം നോവലിൽ ഉടനീളം ദർശിക്കാം.
ആശാന്റെ നളിനീകാവ്യം
വി. ചന്ദ്രബാബു
പേജ്: 186 വില: ₹ 250
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
ഫോൺ: 9400760633
കുമാരനാശാന്റെ നളിനി എന്ന കാവ്യത്തിന്റെ വേറിട്ട ഒരു വ്യാഖ്യാനം. ഒന്നിലധികം അർഥതലങ്ങളും അസാധാരണ സംഭവങ്ങളും സന്ദർഭങ്ങളും ഉൾക്കൊള്ളുന്ന കൃതിയാണ് നളിനി. അന്വയം, അന്വയാർഥം, യോഗശാസ്ത്ര സ്വാധീനം എന്നിവ ചേർന്ന വ്യഖ്യാനം.
കനൽവഴിയിലെ കാല്പാടുകൾ
നിലയ്ക്കലേത്ത്
രവീന്ദ്രൻ നായർ
പേജ്: 266 വില: ₹ 300
പ്രമദം
പബ്ലിക്കേഷൻസ്,
ചെങ്ങന്നൂർ
ഫോൺ: 9406253639
അരനൂറ്റാണ്ട് മുന്പത്തെ കേരളത്തിലെയും മറുനാട്ടിലെയും ജീവിത പശ്ചാത്തലമാണ് ഈ നോവലിന് ആധാരം. നിത്യവൃത്തിക്കു ജോലി തേടി മധ്യപ്രദേശിലെത്തിയ ഒരു ചെറുപ്പക്കാരന്റെ കനൽവഴികളിലൂടെ സഞ്ചരിക്കുകയാണ് നോവൽ.
വചനബോധി-2
ജെ. നാലുപറയിൽ
പേജ്: 518 വില: ₹ 600
ആത്മ ബുക്സ്,
കോഴിക്കോട്
ഫോൺ: 9746077500
ഞായറാഴ്ചകളിൽ പള്ളികളിലെ സുവിശേഷ വ്യഖ്യാനത്തിനു സഹായിക്കുന്ന ഗ്രന്ഥം. സുവിശേഷ വായനകളാണ് ഈ ഗ്രന്ഥത്തിന് ആധാരം. ആധികാരികമായ വ്യാഖ്യാനവും വിചിന്തനങ്ങളുമാണ് റവ.ഡോ. ജേക്കബ് നാലുപറയിൽ ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നത്.
യേശുവിന്റെ ഉപമകൾ
ജി. മേനാച്ചേരി
പേജ്: 128 വില: ₹ 180
ആത്മ ബുക്സ്,
കോഴിക്കോട്
ഫോൺ: 9746440800
യേശു പറഞ്ഞ അപൂർവ ചാരുതയും അസാധാരണ പ്രകാശവുമുള്ള ഉപമകൾക്ക് സരളവും പ്രാർഥനാഭരിതവുമായ ചില വിശദീകരണങ്ങൾ ചാലിച്ചുചേർക്കുകയാണ് ഗ്രന്ഥകാരൻ. എട്ട് ആശയങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ഉപമകൾ നീങ്ങുന്നതെന്നു പുസ്തകം സമർഥിക്കുന്നു.
Cosmic Spirituality
Dr. Micheal Puthenthara
പേജ്: 130 വില: ₹ 250
വിൻകോ ബുക്സ്,
കോട്ടയം
wincobooks@gmail.com
ആത്മീയതയെക്കുറിച്ചുള്ള സങ്കല്പങ്ങൾ പൊളിച്ചെഴുതുന്ന ദാർശനിക മാനങ്ങളുള്ള കനപ്പെട്ട ഗ്രന്ഥം. വിശാലപ്രപഞ്ചത്തിലെ ഒരു തരി മാത്രമായ മനുഷ്യൻ "ആത്മാവിലും സത്യത്തിലും' എങ്ങനെ ദൈവാരാധന നടത്താൻ കഴിയുമെന്ന് അന്വേഷിക്കുന്നു. ഭാരതീയ മതങ്ങളുടെയും ബൈബിൾ പുതിയ നിയമത്തിന്റെയും ആത്മീയദർശനവും ചിന്താവിഷയമാകുന്നു.