മായാത്ത പാദമുദ്രകൾ
ജെ.പി. ദയാനന്ദ്
പേജ്: 144 വില: ₹160
ജീവൻ ബുക്സ്,
കോട്ടയം
ഫോൺ: 8078999125
ക്രിസ്തുവിന്റെ സ്നേഹസങ്കല്പം ലോകത്തിനു പകർന്നു നൽകാൻ ഇറങ്ങിത്തിരിച്ച മഹദ് വ്യക്തികളുടെ ജീവിതാനുഭവങ്ങളിലൂടെ ഒരു യാത്ര. മദർ തെരേസയും ഫ്രാൻസിസ് അസീസിയും പാദ്രേപിയോയുമൊക്കെ ഈ യാത്രയിൽ നമുക്കു മുന്നിലെത്തുന്നു. പ്രചോദനവും ഉൾക്കാഴ്ചയും നൽകുന്ന ഗ്രന്ഥം.
Mission to a Mysterious Village
യൊഹാൻ
ജോസഫ് ബിജു
പേജ്: 64 വില: ₹ 120
ജീവൻ ബുക്സ്,
കോട്ടയം
ഫോൺ: 04822 237474
പത്തു വയസുകാരന്റെ ഭാവനയിൽ ഇതൾ വിരിഞ്ഞ നോവൽ. അസാധാരണമായ ലോകത്തേക്കു വാതിൽ തുറക്കുകയാണ് ഈ കൃതി. കുട്ടികൾക്കു രസകരമായി വായിച്ചുപോകാവുന്ന ലളിതമായ ഭാഷയും അവതരണവും. ഭാവിയിൽ പ്രതീക്ഷയർപ്പിക്കാവുന്ന ഭാവനയുള്ള ഒരു എഴുത്തുകാരനാണ് താനെന്നു യൊഹാൻ ഈ പുസ്തകത്തിലൂടെ തെളിയിക്കുന്നു.
റൊസാരിയോ ലിവാറ്റിനോ ജുഡിഷ്യറിയിൽനിന്ന് അൾത്താരയിലേക്ക്
എഫ്രേം കുന്നപ്പള്ളി
പേജ്: 102 വില: ₹ 150
ആത്മ ബുക്സ്,
കോഴിക്കോട്
ഫോൺ: 9746440800
ഇറ്റലിയിലെ ധീരനും വീരനുമായ ന്യായാധിപൻ. മാഫിയ ഭീഷണികളാൽ വലഞ്ഞ തന്റെ നാടിനു നീതി നടപ്പാക്കിക്കൊടുക്കാൻ ജഡ്ജിയായി. ആരും കൈകാര്യം ചെയ്യാൻ ഭയക്കുന്ന വിഷയങ്ങൾ നിർഭയം ഏറ്റെടുത്തു. ക്രിമിനൽ സംഘങ്ങളാൽ വധിക്കപ്പെട്ട ഇറ്റാലിയൻ ജഡ്ജി റൊസാരിയോ ലിവാറ്റിനോയുടെ ത്രസിപ്പിക്കുന്ന ജീവിതകഥ മലയാളത്തിൽ. കത്തോലിക്ക സഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചു.
നീയൊന്നും അറിയുന്നില്ലെങ്കിലും
വിനായക് നിർമൽ
പേജ്: 208 വില: ₹ 270
ജീവൻ ബുക്സ്,
കോട്ടയം
ഫോൺ: 8078999125
കേരളത്തിലെ ശ്രദ്ധേയരായ യുവഎഴുത്തുകാരിൽ ഒരാളായ വിനായക് നിർമലിന്റെ നൂറാമത് പുസ്തകം. സാധാരണക്കാരന്റെ ജീവിതത്തിനരികെ ഇരുന്നാണ് വിനായകിന്റെ എഴുത്ത്. നൂറാമത് പുസ്തകവും അതിൽനിന്നു വ്യത്യസ്തമല്ല. വായനക്കാരന്റെ മനസിൽ നന്മയുണർത്തുന്ന സംഭവങ്ങളും ചിന്തകളും കാഴ്ചപ്പാടുകളുമൊക്കെയാണ് ഈ പുസ്തകത്തിന്റെയും ഈട്.
ജീവിതം എങ്ങനെ വർണാഭമാക്കാം
ജോയി
കൊഴുപ്പൻകുറ്റി
പേജ്: 240 വില: ₹ 395
ഉൺമ പബ്ലിക്കേഷൻസ്, ആലപ്പുഴ
ഫോൺ: 9446024460
എങ്ങനെ സന്തോഷകരമായി ജീവിക്കാം... എല്ലാവരുടെയും അന്വേഷണം ഇതാണ്. മാനസികവും ശാരീരികവുമായ ആരോഗ്യത്തോടെ സന്തുഷ്ടജീവിതം നയിക്കുന്നതിന് നമുക്കുതന്നെ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നു പരിശോധിക്കുകയാണ് ഈ പുസ്തകം.
മാനന്തവാടി രൂപതയുടെ ഉജ്വല നക്ഷത്രങ്ങൾ
ഫാ. ജോർജ്
മന്പള്ളിൽ
പേജ്: 190 വില: ₹ 180
വിയാനി ഭവൻ, ദ്വാരക
ഫോൺ: 9447640244
മാനന്തവാടി രൂപതയ്ക്ക് ഇന്നു കാണുന്ന ഊടും പാവും നെയ്ത പ്രഗല്ഭരെ അടുത്തറിയാൻ സഹായിക്കുന്ന ഗ്രന്ഥം. പൂർവികരുടെ കുതിപ്പും കിതപ്പുമാണ് ഇന്നത്തെ നിലയിലേക്കു തങ്ങളെ വളർത്തിയതെന്നു പുതുതലമുറയോടു പറയുകയാണ് ഗ്രന്ഥകാരൻ. അനേകരുടെ ജീവിതങ്ങളിൽ വെളിച്ചം പകർന്ന വൈദികനക്ഷത്രങ്ങളുടെ ജീവിതത്തിലൂടെ ഒരു യാത്ര.