എ​ന്‍‌​വൈ‌​സി​ടി സ​പ്ലൈ ലോ​ജി​സ്റ്റി​ക്സ് വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മം 12ന്
Tuesday, October 1, 2024 3:45 PM IST
ജ​യ​പ്ര​കാ​ശ് നാ​യ​ർ
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ട്രാ​ൻ​സി​റ്റി​ലെ സ​പ്ലൈ ലോ​ജി​സ്റ്റി​ക്സി​ലു​ള്ള മ​ല​യാ​ളി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ​യും സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ഞ്ഞു പോ​യ​വ​രു​ടെ​യും കു​ടും​ബ സം​ഗ​മം 12ന് ​വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഫ്ലോ​റ​ൽ പാ​ർ​ക്കി​ലെ 26 നോ​ർ​ത്ത് ടൈ​സ​ൺ അ​വ​ന്യു​വി​ലു​ള്ള ടൈ​സ​ൺ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കും.

ക​ഴി​ഞ്ഞ സം​ഗ​മ​ത്തി​നു ശേ​ഷം സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച​വ​രെ ഈ ​സം​ഗ​മ​ത്തി​ൽ വ​ച്ച് പ്ര​ശം​സാ ഫ​ല​കം ന​ൽ​കി ആ​ദ​രി​ക്കും. അ​തി​നു​വേ​ണ്ടി സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച​വ​രു​ടെ വി​ശ​ദ​വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​രു​ൺ അ​ച്ച​ൻ​കു​ഞ്ഞ് അ​ഭ്യ​ർ​ഥി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​തോ​ടൊ​പ്പം കൊ​ടു​ത്തി​രി​ക്കു​ന്ന ഫ്ല​യ​ർ കാ​ണു​ക.




അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ സ​മി​തി​യെ കു​ടും​ബ സം​ഗ​മ​ത്തി​ൽ വ​ച്ച് തെ​ര​ഞ്ഞെ​ടു​ക്കും. ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ അ​റി​യി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.