വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ നോ​ര്‍​ത്ത് ടെ​ക്‌​സ​സ് പ്രോ​വി​ന്‍​സി​ന്‍റെ ഓ​ണാ​ഘോ​ഷം ഉ​ജ്വ​ല​മാ​യി
Monday, September 30, 2024 3:09 PM IST
ലാലി ജോസഫ്
ഡാ​ള​സ്: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ നോ​ര്‍​ത്ത് ടെ​ക്‌​സ​സ് പ്രൊ​വി​ന്‍​സ് സെ​ന്‍റ് ഇ​ഗ്‌​നേ​ഷ്യ​സ് ച​ര്‍​ച്ച് ക​രോ​ള്‍​ട്ട​നി​ല്‍ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം വ​ര്‍​ണാ​ഭ​മാ​യി. രാ​വി​ലെ പ​ത്തി​ന് ജോ​വാ​ന​യു​ടെ പ്രാ​ർ​ഥ​നാ ഗാ​ന​ത്തി​നു ശേ​ഷം നോ​ര്‍​ത്ത് ടെ​ക്‌​സ​സ് പ്രോ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി ത​ല​ച്ചെ​ല്ലൂ​ര്‍ എ​ല്ലാ​വ​ര്‍​ക്കും സ്വാ​ഗ​തം അ​ര്‍​പ്പി​ച്ചു.

മു​ഖ്യാ​തി​ഥി സ​ണ്ണി വെ​യി​ല്‍ മേ​യ​ര്‍ സ​ജി ജോ​ര്‍​ജ്, ഡ​ബ്ല്യുഎംസി ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ​ഗോ​പാ​ല​പി​ള്ള, ഡ​ബ്ല്യുഎംസി അ​മേ​രി​ക്ക റീ​ജി​യ​ണ്‍ പ്ര​സി​ഡന്‍റ് ​ജോ​ണ്‍​സ​ണ്‍ ത​ല​ച്ചെ​ല്ലൂ​ര്‍, വൈ​സ് ചെ​യ​ര്‍ പേ​ര്‍​സ​ണ്‍ ശാ​ന്ത പി​ള്ള, നോ​ര്‍​ത്ത് ടെ​ക്‌​സസ് പ്രൊ​വി​ന്‍​സ് ചെ​യ​ര്‍​മാ​ന്‍ സു​കു വ​ര്‍​ഗീ​സ്, പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി ത​ല​ച്ചെ​ല്ലൂ​ര്‍, സെ​ക്ര​ട്ട​റി സ്മി​താ ജോ​സ​ഫ്, ട്ര​ഷ​റ​ര്‍ സി​റി​ല്‍ ചെ​റി​യാ​ന്‍ എ​ന്നീ​വ​ര്‍ ഭ​ദ്രദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു.



ചീ​ഫ് ഗ​സ്റ്റ് മേ​യ​ര്‍ സ​ജി ജോ​ര്‍​ജ് എ​ല്ലാ​വ​ര്‍​ക്കും ഓ​ണസ​ന്ദേ​ശം ന​ല്‍​കി. ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഗോ​പാല​പി​ള്ള ആ​ശം​സാ പ്ര​സം​ഗ​ത്തി​ല്‍ ഓഗ​സ്റ്റിൽ തി​രു​വ​ന​ന്ത​പു​ര​ത്തു വ​ച്ചു ന​ട​ന്ന ഗ്ലോ​ബ​ല്‍ കോ​ണ്‍​ഫറ​ന്‍​സി​ല്‍ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​യ​നാ​ട്ടി​ല്‍ 14 വീ​ട് നി​ര്‍​മി​ച്ച് കൊ​ടു​ക്കു​വാ​ന്‍ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ അ​റി​യി​ച്ചു.

അ​മേ​രി​ക്കാ റീ​ജി​യ​ണ്‍ പ്ര​സി​ഡന്‍റ് ജോ​ണ്‍​സ​ണ്‍ ത​ല​ച്ചെ​ല്ലൂ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു. അ​തൊ​ടൊ​പ്പം 2026ല്‍ ​അ​മേ​രി​ക്ക​യി​ല്‍ വ​ച്ച് ന​ട​ത്താ​ന്‍ പോ​കു​ന്ന ഡ​ബ്ല്യുഎംസി ഗ്ലോ​ബ​ല്‍ കോ​ണ്‍​ഫറ​ന്‍​സി​ലേ​ക്ക് എ​ല്ലാ മെ​മ്പേ​ഴ്‌​സി​നെ ക്ഷ​ണി​ക്കു​ക​യും എ​ല്ലാ​വ​രു​ടേ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ള്‍ അ​ഭ്യ​ര്‍​ഥി​ക്കു​ക​യും ചെ​യ്തു.

ശ്രു​തി മ​ധു​ര​മാ​യ ഗാ​ന​ങ്ങ​ള്‍, ഫ്യൂ​ഷ​ന്‍ ബോ​ളി​വു​ഡ് ഡാ​ന്‍​സ്, സെ​മി​ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍​സ്, ഫ്യൂ​ഷ​ന്‍ തി​രു​വാ​തി​ര, സം​ഘ​ഗാ​നം, എ​ന്നീ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍, അ​ര​ങ്ങേ​റു​ക​യു​ണ്ടാ​യി.



ശീ​ത​ള്‍ സെ​ബി​ന്‍ കൊ​റി​യോ ഗ്രാ​ഫ് ചെ​യ്ത ന​ര്‍​ത്ത​ഗി സ്‌​ക്കൂ​ള്‍ ഓ​ഫ് ഡാ​ന്‍​സി​ലെ വി​വി​ധ പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ദ്യ​ശ്യ സു​ന്ദ​ര​മാ​യ മൂ​ന്ന് ഗ്രൂ​പ്പ് ഡാ​ന്‍​സും പ്ര​ത്യേ​കി​ച്ച് ച​ന്ദ്ര​മു​ഖി മൂ​വി​യി​ലെ സ്വാ​ഗ​താ​ജ്ഞ​ലി കാ​ണി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി. എ​ല്ലാ പ്രോ​ഗ്രാ​മും ഒ​ന്നി​നൊ​ന്ന് മി​ക​വു​റ്റ​താ​യി​രു​ന്നു.

അ​മ്പി​ളി ടോം ​ടീ​മും ബോ​ളി​വു​ഡ് ഫ്യൂ​ഷ​ന്‍ ഡാ​ന്‍​സ് അ​വ​ത​രി​പ്പി​ച്ചു. വൈ​ശാ​ഖ് നാ​യ​ര്‍ പാ​ടി​യ സെ​മി ക്ലാ​സി​ക്ക​ല്‍ സോം​ഗ്, എ​മ്മാ റോ​ബി​ന്‍റെ​യും സ്മി​താ​ഷാ​ന്‍ മാ​ത്യു​വി​ന്‍റെയും ശ്രു​തി മ​ധു​ര​മാ​യ മ​ല​യാ​ള ഗാ​ന​ങ്ങ​ള്‍ കാ​ണി​ക​ളു​ടെ കൈ​യ്യ​ടി നേ​ടി.



സി​നി​മാ ന​ടി​യും സീ​രി​യ​ല്‍ ആ​ര്‍​ട്ടി​സ്റ്റു​മാ​യ രാ​ജ​ല​ക്ഷ​മി​യു​ടെ സെ​മി ക്‌​ളാ​സി​ക്ക​ല്‍ ന്യ​ത്തം ഈ ​ഓ​ണാ​ഘോ​ഷ​ത്തി​ന് മാ​റ്റു കൂ​ട്ടി. വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ മെ​മ്പേ​ഴ്‌​സ് അ​വ​ത​രി​പ്പി​ച്ച ‘അ​ത്ത പ്പൂ​വേ ചി​ത്തി​ര​പ്പൂ​വേ’ എ​ന്ന ഓ​ണ​പ്പാ​ട്ട് സ​ദ​സി​ന് ആ​സ്വാ​ദ്യ​ക​ര​മാ​യ ഒ​ന്നാ​യി​രു​ന്നു. സോ​നാ ഇ​ത്താ​ക്ക​ന്റെ​യും സ​ര​യു​വി​ന്റേ​യും ബോ​ളി​വു​ഡ് ഡാ​ന്‍​സ് പ്രേ​ക്ഷ​ക​ര്‍​ക്ക് ഒ​രു വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു.

താ​ല​പ്പൊ​ലി​യും ചെ​ണ്ട​മേ​ള​ത്തിന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ മ​ഹാ​ബ​ലി​യെ വേ​ദി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. അ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് റാ​ണി ബി​ജു​വും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഫ്യൂ​ഷ​ന്‍ തി​രു​വാ​തി​ര കാ​ണി​ക​ളെ ആ​ന​ന്ദ പു​ള​കി​ത​രാ​ക്കി.



നോ​ര്‍​ത്ത് ടെ​ക്‌​സ​സ് പ്രൊ​വി​ന്‍​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യുവി​ന്‍റെ (സി​ജോ) ന​ന്ദി പ്ര​കാ​ശ​ന​ത്തി​നു ശേ​ഷം വി​ഭ​വ സ​മ്യ​ദ്ധ​മാ​യ ഓ​ണസ​ദ്യ വി​ള​മ്പി. അ​രു​ണ്‍ കു​മാ​ര്‍ മ​ഹാ​ബ​ലി​യു​ടെ വേ​ഷ​മി​ട്ടു.

സ്മി​ത ജോ​സ​ഫ്, ആ​ന്‍​സി എ​ന്നി​വ​ര്‍ ആ​യി​രു​ന്നു ഈ ​പ​രി​പാ​ടി​യു​ടെ എംസിയു​ടെ ചു​മ​ത​ല വ​ഹി​ച്ച​ത് ​വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ നോ​ര്‍​ത്ത് ടെ​ക്‌​സ​സ് പ്രോ​വി​ന്‍​സിവി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ന് തി​രശീ​ല വീ​ണു.