സീ​റോ​മ​ല​ബാ​ര്‍ നാ​ഷ​ണ​ല്‍ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ണ്ടാം ദി​നം ഗംഭീരമായി
Tuesday, October 1, 2024 3:00 PM IST
ജോസ് മാളേയ്ക്കല്‍
ഫി​ലാ​ഡ​ല്‍​ഫി​യ: പ്രാ​ര്‍​ഥ​നാ​പൂ​ര്‍​വ​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളോ​ടെ ഫി​ലാ​ഡ​ൽ​ഫി​യ​യി​ല്‍ ആ​രം​ഭി​ച്ച സീ​റോ​മ​ല​ബാ​ര്‍ കു​ടൂം​ബ​കൂ​ട്ടാ​യ്മ​യു​ടെ സം​ഭ​വ​ബ​ഹു​ല​മാ​യ ര​ണ്ടാം ദി​വ​സം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ക​ട​ന്നു പോ​യി.

മൂന്ന് വൈ​ദി​ക മേ​ലധ്യ​ക്ഷന്മാ​രും നാലു വൈ​ദി​ക​രും കൂ​ടി അ​ര്‍​പ്പി​ച്ച ദി​വ്യ​ബ​ലി​യെ തു​ട​ര്‍​ന്ന് വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ചു​ള്ള ച​ര്‍​ച്ചാ​സ​മ്മേ​ള​ന​ങ്ങ​ളും സെ​മി​നാ​റു​ക​ളും ബി​സി​ന​സ് മീ​റ്റും ന​ട​ന്നു.







ഉ​ച്ച‌‌യ്​ക്കു​ശേ​ഷം വി​വി​ധ സീ​റോ​മ​ല​ബാ​ര്‍ ദേ​വാ​ല​യ ഗാ​യ​ക​സം​ഘ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച ക്വ​യ​ര്‍​ഫെ​സ്റ്റ്, ഫ​ണ്‍ റാ​മ്പ് വാ​ക്ക്, കു​ട്ടി​ക​ളു​ടെ പ്രെ​യ​ര്‍ ഡാ​ന്‍​സ്, സീ​റോ​മ​ല​ബാ​ര്‍ പ​യ​നി​യേ​ഴ്സി​ന്‍റെ മു​തി​ര്‍​ന്ന മ​ക്ക​ളു​ടെ ഡാ​ന്‍​സ്, മാ​താ ഡാ​ന്‍​സ് അ​ക്കാഡ​മി കു​ട്ടി​ക​ളു​ടെ സം​ഘ​നൃ​ത്തം, ന​സ്രാ​ണി​ത​നി​മ​യി​ലു​ള്ള ഘോ​ഷ​യാ​ത്ര എ​ന്നി​വ കാ​ണി​ക​ളു​ടെ മ​നം ക​വ​ർന്നു.








അ​ന്നേ​ദി​വ​സം വൈ​കുന്നേരം ബാ​ങ്ക്വ​റ്റ് സ​മ​യ​ത്തു ന​ട​ന്ന സാ​യാ​ഹ്ന​സം​ഗീ​തം അ​വി​സ്മ​ര​ണീ​യ​മാ​യി​രു​ന്നു. പാ​ടും പാ​തി​രി റ​വ. ഡോ. ​പോ​ള്‍ പൂ​വ​ത്തി​ങ്ക​ല്‍ സിഎംഐ, ​അ​നു​ഗൃ​ഹീ​ത ഗാ​യ​ക​രാ​യ ബ്രി​സ്റ്റോ സേ​വ്യ​ര്‍, സു​ഷ​മ പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ ന​യി​ച്ച സം​ഗീ​ത​വി​രു​ന്ന് രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തി​നൊ​പ്പം എ​ല്ലാ​വ​രും ആ​സ്വ​ദി​ച്ചു.

ഫേട്ടോ: ജോ​സ് തോ​മ​സ്