ലീലാമ്മ ശാമുവല്‍ നിര്യാതയായി
Monday, August 11, 2014 7:58 AM IST
ഡാളസ്: മേല്‍പ്പാടം ചക്കിട്ടയില്‍ പുത്തന്‍പുരയില്‍ റവ. ശാമുവല്‍ പി. ജോണിന്റെ സഹധര്‍മ്മിണി ലീലാമ്മ ശാമുവല്‍ ഡാളസില്‍ നിര്യാതയായി. കുമ്പനാട് കീഴുകരയില്‍ പരേതനായ പാസ്റര്‍ എ.എം ദാനിയേലിന്റെ (കീഴുകര കൊച്ചുപാപ്പിച്ചന്‍) മകളാണ് പരേത.

മക്കള്‍: മോന്‍സി, ക്ളെമി (ഡാളസ്). മരുമക്കള്‍: അനു മോന്‍സി, ആഷ, ക്ളെമി.

ഓഗസ്റ് 15ന് വൈകുന്നേരം ആറു മുതല്‍ പൊതുദര്‍ശനവും 16ന് 9.30ന് 790 വിന്‍സ്ബല്‍ ഡ്രൈവിലുള്ള ഫാമിലി കത്തീഡ്രല്‍ ഓഫ് പ്രെയ്സില്‍ സംസ്കാര ശുശ്രൂഷകളും തുടര്‍ന്ന് ന്യൂഹോപ്പ് സെമിത്തേരിയില്‍ സംസ്കാരവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മോന്‍സി 972 978 3488, ശാമുവല്‍ പി. ജോണ്‍ 469 230 8521.