അലൈൻ മലയാളി സമാജത്തിന് നവനേതൃത്വം
അനിൽ സി.ഇടിക്കുള
Wednesday, February 19, 2025 4:57 PM IST
അബുദാബി: അലൈൻ മലയാളി സമാജത്തിന് പുതിയ നേതൃത്വം. പ്രസിഡന്റായി ഡോ. സുനീഷ് കൈമല തെരഞ്ഞെടുക്കപ്പെട്ടു. സലിം ബാബു (ജനറൽ സെക്രട്ടറി), രമേഷ്കുമാർ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
മലയാളി സമാജത്തിൻറെ 42-ാമത് വാർഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സമാജം പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി ഉദ്ഘാടനം നിർവ്വഹിച്ചു.
ഇന്ത്യൻ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ ചെയർമാൻ ഷാഹുൽ ഹമീദ്, യുണൈറ്റഡ് മൂവ്മെന്റ് ചെയർമാൻ ഇ.കെ. സലാം, വൈസ് ചെയർമാൻ മുബാരക് മുസ്തഫ, സമാജം അസിസ്റ്റന്റ് സെക്രട്ടറി ഹാരിസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഷൗക്കത്ത് അലി, ജാവേദ് മാസ്റ്റർ, രമേഷ്കുമാർ, സിമി സീതി എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. സമാജത്തിന്റെ മുൻ പ്രസിഡന്റും മുൻ എംഎൽഎയുമായ കെ.വി. അബ്ദുൽ ഖാദറിനെ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അനുമോദിച്ചു.
വാർഷിക റിപ്പോർട്ട് സെക്രട്ടറി സന്തോഷ് അഭയനും വരവ് ചെലവ് കണക്ക് അസി. ട്രഷറർ സനീഷ് കുമാറും അവതരിപ്പിച്ചു.