കെ. മുഹമ്മദ് ഈസയെ അനുസ്മരിച്ച് കാരുണ്യതീരം ഖത്തർ ചാപ്റ്റർ
Tuesday, February 18, 2025 5:07 PM IST
ദോഹ: 200-ലധികം ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് തണലൊരുക്കുന്ന പൂനൂർ കാരുണ്യതീരം കാമ്പസിന്റെ മുഖ്യരക്ഷാധികാരിയായിരുന്ന കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ കാരുണ്യതീരം ഖത്തർ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.
അനുസ്മരണ യോഗം ഞാറപ്പോയിൽ മഹല്ല് പ്രവാസി അസോയിയേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ.എൻ.പി. ജമാൽ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ. ഷമീർ ബാവ അനുസ്മരണ പ്രഭാഷണം നടത്തി
പാസ് ഖത്തർ പ്രസിഡന്റ് കലാം അവേലം ആമുഖ ഭാഷണം നടത്തി. ഷഫീഖ് ശംറാസ്, മൻസിബ് ഇബ്രാഹിം, ബഷീർ കിനാലൂർ, ഷംനാദ് പേയാട്, സൈഫുദ്ദീൻ വെങ്ങളത്ത്, സി.ടി. ഷംലാൽ, സലീം തെച്ചി, മുബശിർ ചിറക്കൽ, കരിം ചളിക്കോട്, ജംഷാദ് പൂനൂർ, ബഷീർ ഖാൻ, ഷമീർ തലയാട്, റംഷാദ് തുടങ്ങിയവർ സംസാരിച്ചു.
കാരുണ്യതീരം ജിസിസി കോഓർഡിനേറ്റർ സി.ടി. കബീർ യോഗത്തിന് അധ്യക്ഷത വഹിച്ചു. ഖത്തർ ചാപ്റ്റർ പ്രസിഡന്റ് സി.പി. സംശീർ സ്വാഗതവും ജോയിന്റ് സെക്രട്ടറി നഹ് യാൻ നന്ദിയും രേഖപ്പെടുത്തി.