കൃപേഷിനെയും ശരത്ലാലിനെയും ഷുഹെെബിനെയും അനുസ്മരിച്ച് ഒഎസിസി
Monday, February 17, 2025 5:16 PM IST
മനാമ: ഒഎസിസി കണ്ണൂര്‍ ജില്ലാകമ്മിറ്റി കൃപേഷ്, ശരത്ലാല്, ഷുഹെെബ് അനുസ്മരണം നടത്തി. ജനറല്‍ സെക്രട്ടറി നിജില്‍ രമേശ് സ്വാഗതം പറഞ്ഞ യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷനീദ് ആലക്കാട് അധ്യക്ഷതയും ദേശീയ ആക്ടിംഗ് പ്രസിഡന്റ് ബോബി പാറയില്‍ ഉദ്ഘാടനവും നിര്‍വഹിച്ചു.
സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി മനു മാത്യു, ഒഐസിസി മുന്‍ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ഫൈസല്‍, ജവാദ് വക്കം, ജിസണ് ജോര്‍ജ്, പ്രദീപ് മേപ്പയൂര്‍, റിജിത്ത് മൊട്ടപ്പാറ, ശ്രീജിത്ത് പനായി എന്നിവര്‍ അനുശോചന പ്രസംഗം നടത്തിയ ചടങ്ങില്‍ എന്‍. സനീഷ് നന്ദി പറഞ്ഞു.