അബുദാബി മലയാളീസിന്റെ നേതൃത്വത്തിൽ എഡിഎം സിംഫണി അരങ്ങേറി
അനിൽ സി. ഇടിക്കുള
Wednesday, February 19, 2025 12:27 PM IST
അബുദാബി: ഓൺലൈൻ കൂട്ടായ്മയായ അബുദാബി മലയാളീസിന്റെ നേതൃത്വത്തിൽ എഡിഎം സിംഫണി എന്ന പേരിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ചെയർമാൻ മമ്മിക്കുട്ടി കുമരനെല്ലൂർ അധ്യക്ഷത വഹിച്ചു. ബിഗ്ബോസ് താരം ഷിയാസ് കരീം വിശിഷ്ടാതിഥിയായി പങ്കെടുത്തു.
പ്രസിഡന്റ് വിദ്യ നിഷൻ, ജനറൽ സെക്രട്ടറി റാഫി വസ്മ, ഇവന്റ് ഡയറക്ടർ എം.കെ. ഫിറോസ്, അഷ്റഫ്, മലയാളി സമാജം സെക്രട്ടറി സുരേഷ് കുമാർ, ആർട്ട്സ് സെക്രട്ടറി ജാസിർ, അബൂദാബി മലയാളീസ് ട്രഷറർ മുബാറക്, വൈസ് പ്രസിഡന്റ് സെമിർ, ജോയിന്റ് സെക്രട്ടറി ഷഫാന, ലേഡീസ് കൺവീനർ നാദിയ, ആർട്ട് സെക്രട്ടറി സുബീന എന്നിവർ പങ്കെടുത്തു.
ഡി ബാൻഡ് അബുദാബി നടത്തിയ മ്യൂസിക്കൽ നൈറ്റ്, ഷോർട്ട് ഫിലിം അവതരണം തുടങ്ങിയ പരിപാടികളും നടന്നു. വിദ്യ നിഷൻ സംവിധാനം ചെയ്ത ഒസൂരി പ്രീമിയർ, നവനീത് സംവിധാനം ചെയ്ത സത്യഭാമയുടെ ട്രീസർ എന്നീ ഷോർട്ട് ഫിലിമുകളാണ് പ്രദർശിപ്പിച്ചത്.
കബീർ സംവിധാനം ചെയ്ത ചെസ്സ് നമ്പർ 472 നാടകവും നൃത്തപരിപാടികളും അരങ്ങേറി. കലാകാരികളായ സാന്ദ്ര നിഷൻ, ഗായിക നൈഗ എന്നിവരെ ആദരിച്ചു.