പത്തനംതിട്ട ജില്ലാ കെഎംസിസി കുടുംബസംഗമം സംഘടിപ്പിച്ചു
Wednesday, February 12, 2025 10:47 AM IST
അബുദാബി: പത്തനംതിട്ട ജില്ലാ കെഎംസിസി യൂണിക് 2025 രണ്ടാം സീസൺ എന്ന പേരിൽ പ്രവർത്തക കുടുബസംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുള്ള ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കെഎംസിസി പ്രസിഡന്റ് പി.ജെ. ഫൈസൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി സെക്രട്ടറി ഇ.ടി.എം. സുനീർ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന കെഎംസിസി സെക്രട്ടറിമാരായ ഹംസ ഹാജി പാറയിൽ, ഷാനവാസ് പുളിക്കൽ, നിസാമുദ്ധീൻ പനവൂർ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ റിലീജിയസ് വിഭാഗം സെക്രട്ടറിയും കോട്ടയം ജില്ലാ കെഎംസിസി പ്രസിഡന്റുമായ ഇസ്ഹാഖ് നദ്വി, സുധീർ ഹംസ എറണാകുളം, ഷാനവാസ് ഖാൻ ആലപ്പുഴ, ഹാരിസ് കരമന, ഹൈദർ ബിൻ മൊയ്ദു എന്നിവർ സംസാരിച്ചു.
![](/nri/v)
പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള കല കായിക മത്സരങ്ങൾ നടന്നു. മാപ്പിളപ്പാട്ടു കലാകാരൻ റാഫി മഞ്ചേരിയും സംഘവും അവതരിപ്പിച്ച ഇശൽ വിരുന്നും പരിപാടിയുടെ ഭാഗമായി നടന്നു.
ജില്ലാ ഭാരവാഹികളായ അനീഷ് ഹനീഫ, അൻസാദ് അസീസ്, അൽത്താഫ് മുഹമ്മദ്, അബ്ദുൽ അസീസ്, നദീർ കാസിം തുടങ്ങിയവർ സംസാരിച്ചു. റിയാസ് ഹനീഫ, ഷാഫി അബ്ബാസ്, സബ് ജാൻ ഹുസൈൻ,അജീഷ് മീരാൻ, അനീഷ് സയ്യിദ്, മുഹമ്മദ് റിസ്വാൻ, അഫ്സൽ അസീസ്, ഷഹീം നജീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.