ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് യുഎഇ ചാപ്റ്റർ രൂപീകരിച്ചു
അനിൽ സി.ഇടിക്കുള
Wednesday, February 12, 2025 1:07 PM IST
അബുദാബി: വിദ്യാഭ്യാസ - സാമൂഹിക ഉന്നമനം, തൊഴിൽ, ആരോഗ്യസംരക്ഷണം, കായികം, സാമ്പത്തിക ശാക്തീകരണം, സാമൂഹിക ക്ഷേമം, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, കമ്യൂണിറ്റി വികസനങ്ങൾ തുടങ്ങിയ പദ്ധതികളുമായി ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് പ്രവർത്തനം ആരംഭിച്ചു.
വേൾഡ് കെഎംസിസി ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കോട്ടക്കൽ മുനിസിപ്പൽ പ്രസിഡന്റ് കെ.കെ. നാസർ മുഖ്യാതിഥിയായിരുന്നു. ദുബായി കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ചെമ്മുക്കൻ യാഹു മോൻ ഹാജി, ദുബായി മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് മുജീബ് കൂത്തുമാടൻ,
അബുദാബി കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി ഷാഹിദ് ബിൻ മുഹമ്മദ്, ചെമ്മുക്കൻ, അബുദാബി മണ്ഡലം കെഎംസിസി സെക്രട്ടറി സബീൽ പരവക്കൽ, ദുബായി കോട്ടക്കൽ മണ്ഡലം കെഎംസിസി സെക്രട്ടറി കെ.കെ. റാഷിദ്, ദുബായി കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി പ്രസിഡന്റ് മുസ്തഫ പുളിക്കൽ,
കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെഎംസിസിയുടെയും അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെഎംസിസിയുടെയും ജനറൽ സെക്രട്ടറി ഷഫീർ വില്ലൂർ, ദുബായി കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി വൈസ് പ്രസിഡന്റ് ശിഹാബ് ആമ്പാറ, അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി വൈസ് പ്രസിഡന്റ് നിസാർ വില്ലൂർ എന്നിവർ പങ്കെടുത്തു.