മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Friday, February 14, 2025 11:51 AM IST
ഫുജൈറ: അൽ ഷർഖ് ഹെൽത്ത് കെയറും കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയും സഹകരിച്ച് ഫുജൈറ അൽ ഷർഖ് മെഡിക്കൽ സെന്ററിൽ വച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ആരോഗ്യരംഗത്തെ എല്ലാ വിഭാഗത്തിലെയും പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം പൂർണസമയം മെഡിക്കൽ ക്യാമ്പിൽ ഉണ്ടായിരുന്നു. ക്യാമ്പിൽ മരുന്നുകൾ സൗജന്യമായി നൽകുകയുണ്ടായി.
സൗജന്യ രക്ത പരിശോധനയും രക്ത സമർദ്ദ പരിശോധനയും ഇസിജി. സ്കാനിംഗ് സൗകര്യവും ഡോക്ടർമാരുടെ നിർദേശാനുസരണം ലഭ്യമാക്കി. രജിസ്റ്റർ ചെയ്തവർക്ക് തൊട്ടടുത്ത ദിവസങ്ങളിലും സൗജന്യ സേവനം നൽകി.
മെഡിക്കൽ ക്യാമ്പ് അനേകർക്ക് പ്രയോജനകരമായി എന്നതിൽ ഏറെ സന്തോഷമുണ്ടന്ന് സംഘാടകർ അറിയിച്ചു. ഷാഹുൽ റാവുത്തർ, ഉസ്മാൻ മാങ്ങാട്ടിൽ, വി.എസ്. സുഭാഷ്, കൈരളി ഭാരവാഹികളായ വി.പി. സുജിത്ത് , ലെനിൻ ജി. കുഴിവേലി, വിത്സൺ പട്ടാഴി, പ്രദീപ് കുമാർ, വിഷ്ണു അജയ്, മുഹമ്മദ് നിഷാൻ, ഷൗഫീദ്, ഹരിഹരൻ, ശ്രീവിദ്യ എന്നിവർ നേതൃത്വം നൽകി.