ഇന്ത്യൻ മീഡിയ അബുദാബി പ്രവർത്തനോദ്ഘാടനം തിങ്കളാഴ്ച
അനിൽ സി.ഇടിക്കുള
Monday, February 17, 2025 12:32 PM IST
അബുദാബി: അബുദാബിയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബിയുടെ(ഇമ) പ്രവർത്തനോദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച നടക്കും.
പ്രസിഡന്റ് സമീർ കല്ലറയുടെ അധ്യക്ഷതയിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഇമയുടെ ജീവകാരുണ്യ പദ്ധതിയായ ഭവന പദ്ധതിയുടെ പ്രഖ്യാപനം കെ.ബി. ഗണേഷ് കുമാർ നിർവഹിക്കും.
ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥിയായിരിക്കും. ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഉപസ്ഥാനപതി എ. അമർനാഥ്, ബുർജീൽ ഹോൾഡിംഗ്സ് സിഇഒ സഫീർ അഹ്മദ്, ലുലു ഗ്രൂപ്പ് ഡയറക്ടർ വി. നന്ദകുമാർ,
ബനിയസ് സ്പൈക്ക് എംഡി അബ്ദുൽ റഹ്മാൻ അബ്ദുല്ല, അൽ സാബി ഗ്രൂപ്പ് സിഇഒ അമൽ വിജയകുമാർ, സേഫ് ലൈൻ എംഡി ഡോ. അബൂബക്കർ കുറ്റിക്കോൽ, റഫീഖ് കയനിയൽ എന്നിവർ സംബന്ധിക്കും.
മാധ്യമ പ്രവർത്തകർക്കുള്ള പുതിയ തിരിച്ചറിയൽ കാർഡ് ഗണേഷ് കുമാർ വിതരണം ചെയ്യും. പത്രപ്രവർത്തകൻ ടി.പി. ഗംഗാധരന് യാത്രയയ്പ്പ് നൽകും.
ജനറൽ സെക്രട്ടറി റാശിദ് പൂമാടം സ്വാഗതവും ട്രഷറർ ഷിജിന കണ്ണൻദാസ് നന്ദിയും പറയും.