അഹ്ലൻ റംസാൻ പ്രഭാഷണം വെള്ളിയാഴ്ച
Wednesday, February 19, 2025 3:30 PM IST
ദോഹ: ബിൻ സൈദ് ഇസ്ലാമിക് കൾചറൽ സെന്റർ മലയാളികൾക്കായി സംഘടിപ്പിക്കുന്ന അഹ്ലൻ റംസാൻ പ്രഭാഷണം വെള്ളിയാഴ്ച രാത്രി ഏഴ് മുതൽ ഒന്പത് വരെ ഫരീജ് ബിൻമഹ്മൂദിലെ ഈദ്ഗാഹ് മസ്ജിദിൽ വച്ച് നടക്കും. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഉമർ ഫൈസി വിഷയം അവതരിപ്പിച്ച് സംസാരിക്കും.
പുണ്യമാസമായ റംസാനിലേക്ക് വിശ്വാസികളുടെ മനസിനെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ ഗവർമെന്റ് ഔഖാഫ് മന്ത്രാലയത്തിന് കീഴിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിക്ക് കുടുംബ സമേതം പങ്കെടുക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ബിൻ മഹ്മൂദ് ഈദ്ഗാഹ് മസ്ജിദിൽ വിശാലമായ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്. മെട്രോ വഴി യാത്ര ചെയ്യുന്നവർക്ക് ഗോൾഡ് ലൈനിൽ ബിൻ മഹ്മൂദ് മെട്രോ സ്റ്റേഷനിൽ ഇറങ്ങിയാൽ എളുപ്പത്തിൽ പള്ളിയിൽ എത്തിച്ചേരാമെന്ന് സംഘാടകർ അറിയിച്ചു.