അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം ക്രി​സ്മ​സ് ട്രീ ​മ​ത്സ​രം ഞാ‌യറാഴ്ച
Friday, January 3, 2025 7:23 AM IST
അനിൽ സി. ഇടിക്കുള
അ​ബു​ദാ​ബി: മ​ല​യാ​ളി സ​മാ​ജം വ​നി​താ വി​ഭാ​ഗ​ത്തിന്‍റെ​ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് ട്രീ ​മ​ൽ​സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഞാ‌യറാഴ്ച 3.30ന് അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ലാ​ണ് മ​ത്സ​രം ഒ​രു​ക്കു​ന്ന​ത്.

പ​ര​മാ​വ​ധി മൂ​ന്ന് പേ​ര​ട​ങ്ങു​ന്ന ഏ​തു ടീ​മി​നും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ക്രി​സ്മ​സ് ട്രീ​യും അ​ല​ങ്കാ​ര​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ കൊ​ണ്ടു​വ​ര​ണം. സ​മാ​ജം അ​ങ്ക​ണ​ത്തി​ൽ പ്ര​ത്യേ​ക​മാ​യി ന​ൽ​കി​യി​രി​ക്കു​ന്ന സ്ഥ​ല​ത്ത് ട്രീ ​ഒ​രു​ക്ക​ണം. പ​ര​മാ​വ​ധി ര​ണ്ടു മ​ണി​ക്കൂ​ർ സ​മ​യ​മാ​ണ് അ​ല​ങ്കാ​ര​ത്തി​നാ​യി ന​ൽ​കു​ന്ന​ത്.


ഏ​റ്റ​വും കു​റ​ഞ്ഞ​ത് നാല് അ​ടി​യെ​ങ്കി​ലും നീ​ള​മു​ള്ള ക്രി​സ്മ​സ് ട്രീ​യാ​ണ് നി​ർ​മിക്കേ​ണ്ട​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താത്പ​ര്യ​മു​ള്ള​വ​ർ ശനിയാഴ്ചയ്ക്ക് ​മു​ൻ​പ് പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നു വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ലാ​ലി സാം​സ​ൺ അ​റി​യി​ച്ചു.