മെ​ഡ്കെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച
Thursday, December 26, 2024 4:12 PM IST
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ ആ​തു​ര സേ​വ​ന വി​ഭാ​ഗ​മാ​യ മെ​ഡ്കെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന മീ​റ്റ് യു​വ​ർ ഡോ​ക്‌​ട​ർ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.30 മു​ത​ൽ സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം അ​റി​യി​ച്ചു

ജ​ന​റ​ൽ വി​ഭാ​ഗം, ഗൈ​ന​ക്കോ​ള​ജി, ദ​ന്ത​ൽ, ഓ​ർ​ത്തോ​പീ​ഡി​ക് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ബ​ഹറ​നി​ലെ പ്ര​ഗ​ത്ഭ ഡോ​ക്‌ടർ​മാ​രാ​യ ഡോ. ​അ​നൂ​പ് അ​ബ്ദു​ല്ല, ഡോ. ​ഫ​മി​ൽ എ​ര​ഞ്ഞി​ക്ക​ൽ, ഡോ. ​ജ​യ്സ് ജോ​യ്, ഡോ. ​സാ​ദി​ഖ് ബാ​ബു, ഡോ. ​ജാ​സ്മി​ൻ മൊ​യ്തു, ഡോ. ​ഫൈ​സ ബാ​ബ​ർ എ​ന്നി​വ​ർ സൗ​ജ​ന്യ​മാ​യി രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യും.


മീ​റ്റ് യൂ​വ​ർ ഡോ​ക്ട​ർ ഫ്രീ ​ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ക്യാ​മ്പ് വി​ജ​യ​ത്തി​നാ​യി അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ക​ൺ​വീ​ന​റും ഹാ​ഷിം ക​ൺ​വീ​ന​റു​മാ​യ വി​പു​ല​മാ​യ സം​ഘാ​ട​ക​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

മീ​റ്റ് യു​വ​ർ ഡോ​ക്ട​ർ ഫ്രീ ​ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ന് ‪35597784‬ എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.