യാ​ത്രാ രേ​ഖ​ക​ൾ ന​ഷ്‌​ട​പ്പെ​ട്ട യു​വാ​വി​ന് യാ​ത്രാ ടി​ക്ക​റ്റ് ന​ൽ​കി ടീം ​വെ​ൽ​കെ​യ​ർ
Thursday, January 2, 2025 12:21 PM IST
മ​നാ​മ: ര​ണ്ടു​കൊ​ല്ലം മു​മ്പ് വി​സി​റ്റ് വി​സ​യി​ൽ ബ​ഹ​റനി​ൽ എ​ത്തു​ക​യും ജോ​ലി അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ പാ​സ്പോ​ർ​ട്ട് ന​ഷ്‌ടപ്പെ​ട്ടു ജോ​ലി​യും വ​രു​മാ​ന​വും ഇ​ല്ലാ​തെ പ്ര​യാ​സ​ത്തി​ലാ​വു​ക​യും ചെ​യ്ത കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ സേ​വ​ന വി​ഭാ​ഗ​മാ​യ ടീം ​വെ​ൽ​കെ​യ​ർ ഉ​ദാ​ര​മ​ദി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ യാ​ത്രാ ടി​ക്ക​റ്റും ഗ​ൾ​ഫ് കി​റ്റും ന​ൽ​കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​ന് സ​ഹാ​യി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നി​ന്നും ത​ൽ​ക്കാ​ൽ പാ​സ്പോ​ർ​ട്ടും ഇ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സും ന​ട​ത്തി ക​ഴി​ഞ്ഞ​ദി​വ​സം അ​ദ്ദേ​ഹം സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി. ത​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും മെ​ച്ച​പ്പെ​ട്ട ഭാ​വി ജീ​വി​ത​ത്തി​നാ​യി പ്ര​വാ​സ ജീ​വി​തം തി​ര​ഞ്ഞെ​ടു​ത്ത് പ്ര​യാ​സ​ത്തി​ൽ അ​ക​പ്പെ​ട്ട യു​വാ​വി​ന്‍റെ ദു​രി​ത​മ​ക​റ്റി നാ​ട്ടി​ലെ​ത്തി​ക്കു​വാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ സു​മ​ന​സു​ക​ൾ​ക്കും പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ​യും ടീം ​വെ​ൽ​കെ​യ​റിന്‍റെയും ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്ന​താ​യി ടീം ​വെ​ൽ​കെ​യ​ർ ക​ൺ​വീ​ന​ർ മു​ഹ​മ്മ​മ​ദ​ലി മ​ല​പ്പു​റം പ​റ​ഞ്ഞു.