ഹ​ജ്ജ്: പ​ണ​മ​ട​യ്ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി
Wednesday, January 1, 2025 2:26 PM IST
ന്യൂഡ​ൽ​ഹി: ഹ​ജ്ജി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച​വ​ർ ര​ണ്ടാം ഗ​ഡു തു​ക​യാ​യ 1,42,000 രൂ​പ അ​ട​യ്ക്കാ​നു​ള്ള സ​മ​യം 2025 ജ​നു​വ​രി ആ​റു വ​രെ നീ​ട്ടി​യ​താ​യി കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി സ​ർ​ക്കു​ല​ർ ന​മ്പ​ർ 21 പ്ര​കാ​രം അ​റി​യി​ച്ചു.

വെ​യ്റ്റിം​ഗ് ലി​സ്റ്റി​ൽ​നി​ന്നു സ​ർ​ക്കു​ല​ർ ന​മ്പ​ർ 13 പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ണ​മ​ട​യ്ക്കാ​നൂ​ള്ള അ​വ​സാ​ന തി​യ​തി​യും ജ​നു​വ​രി ആ​റു വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. വെ​യ്റ്റിം​ഗ് ലി​സ്റ്റി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ജ​നു​വ​രി ആ​റി​ന​കം ആ​ദ്യ ര​ണ്ട് ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റ് തു​ക​യാ​യ 2,72,300 രൂ​പ അ​ട​ച്ച് അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും ജ​നു​വ​രി എ​ട്ടി​ന​കം ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം.


ഹ​ജ്ജി​ന് അ​ട​യ്ക്കേ​ണ്ട ബാ​ക്കി സം​ഖ്യ വി​മാ​ന ചാ​ർ​ജ്, സൗ​ദി​യി​ലെ ചെ​ല​വ് തു​ട​ങ്ങി​യ​വ ക​ണ​ക്കാ​ക്കി അ​പേ​ക്ഷ​ക​രു​ടെ എ​മ്പാ​ർ​ക്കേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി പി​ന്നീ​ട് അ​റി​യി​ക്കും. തു​ക സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​കും.