കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ അനുശോചനം രേഖപ്പെടുത്തി.
മലയാളത്തിന്റെ സുകൃതമായ എം.ടി മലയാളത്തെ വിശ്വസാഹിത്യത്തിൽ അടയാളപ്പെടുത്തിയ ഇതിഹാസ എഴുത്തുകാരനായിരുന്നു എന്ന് ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി അനുസ്മരിച്ചു.
സർഗാത്മകത കൊണ്ടും നിലപാടുകൾ കൊണ്ടും കാലത്തെ അടയാളപ്പെടുത്തിയ ബഹുമുഖ പ്രതിഭയായിരുന്നു എം.ടിയെന്ന് കൈരളി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വി.പി. സുജിത്ത്, വിത്സൺ പട്ടാഴി എന്നിവർ പറഞ്ഞു.