പു​ത്ത​ന്‍​ചി​റ​യി​ല്‍ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ളും വി​ത​യ​ത്തി​ല​ച്ച​ൻ അ​നു​സ്മ​ര​ണ​വും
Saturday, April 20, 2024 1:32 AM IST
മാള: ​പു​ത്ത​ന്‍​ചി​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ 148-ാം പി​റ​വി​ത്തി​രു​നാ​ളും നേ​ര്‍​ച്ച​യൂ​ട്ടും ധ​ന്യ​ന്‍ ജോ​സ​ഫ് വി​ത​യ​ത്തി​ല്‍ പി​താ​വിന്‍റെ 122-ാം അ​നു​സ്മ​ര​ണ​വും തു​ട​ങ്ങി. ഇ​ന്ന​ലെ മു​ത​ല്‍ 28 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ. പു​ത്ത​ന്‍​ചി​റ ഈ​സ്റ്റ്, കു​ഴി​ക്കാ​ട്ടു​ശേ​രി, തു​മ്പൂ​ര്‍, കു​തി​ര​ത്ത​ടം, സേ​വി​യൂ​ര്‍, ക​ടു​പ്പൂ​ക്ക​ര, ക​ടു​പ്പ​ശേ​രി, വെ​ള​യ​നാ​ട്, കൊ​റ്റ​നെ​ല്ലൂ​ര്‍, പു​ത്ത​ന്‍​ചി​റ ഫൊ​റോ​ന എ​ന്നീ ദേവാ​ല​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന വി​ശാ​ല പു​ത്ത​ന്‍​ചി​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാളാ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ ദീ​പ​ശി​ഖ പ​ദ​യാ​ത്രാദി​ന​ത്തി​ല്‍ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ, ധ​ന്യ​ന്‍ ജോ​സ​ഫ് വി​ത​യ​ത്തി​ല്‍ ക​ബ​റി​ടദേവാ​ല​യ​ത്തി​ല്‍ ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യെ തു​ട​ർ​ന്ന് ദീ​പ​ശി​ഖാ പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​ന​വും തു​ട​ര്‍​ന്ന് ജ​ന്മ​ഗൃ​ഹ​ത്തി​ലേ​ക്ക് പ​ദ​യാ​ത്ര​യും ന​ട​ന്നു. ഇ​ന്നു ദീ​പ​ശി​ഖ വാ​ഹ​നപ്ര​യാ​ണം. ഉ​ച്ച​തി​രി​ഞ്ഞ് മൂന്നിന് ​ജ​ന്മ​ഗൃ​ഹ​ത്തി​ല്‍നി​ന്ന് ആ​രം​ഭി​ച്ച് വി​ശാ​ല പു​ത്ത​ന്‍​ചി​റ പ​ള്ളി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് വൈ​കീ​ട്ട് ആ​റി​ന് ഫൊ​റോ​ന പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ കൊ​ടി​യേ​റ്റം.

ഇ​ന്നു മു​ത​ല്‍ 27 വ​രെ തി​യ്യ​തി​ക​ളി​ല്‍ വൈ​കീ​ട്ട് 6ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ച എ​ന്നി​വ ന​ട​ക്കും. ഫൊ​റോ​ന​യി​ലെ വി​വി​ധ പ​ള്ളി​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ഓ​രോ ദി​വ​സ​ത്തേ​യും തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ വി​ശാ​ല പു​ത്ത​ന്‍​ചി​റ​യി​ലെ ഇ​ട​വ​ക വി​കാ​രി​മാ​ര്‍ മു​ഖ്യ​കാ​ര്‍​മി​ക​രാ​കും. 26ന് ​സ​മ​ര്‍​പ്പി​ത ദി​ന​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​കും. 27ന് ​ധ​ന്യ​ന്‍ വി​ത​യ​ത്തി​ല്‍ പി​താ​വ് അ​നു​സ്മ​ര​ണം പി​തൃ​ദി​ന​മാ​യി ആ​ച​രി​ക്കും.

28ന് ​തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി 7.30ന് ​നേ​ര്‍​ച്ച ഊ​ട്ട് വെ​ഞ്ചരി​പ്പ്. 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് മാ​പ്രാ​ണം ഹോ​ളി​ക്രോ​സ് പ​ള്ളി സ​ഹ വി​കാ​രി ഫാ. ​ലി​ജോ മ​ണി​മ​ല​കു​ന്നേ​ല്‍ കാ​ര്‍​മി​ക​നാ​കും. കു​ഴി​ക്കാ​ട്ടു​ശേ​രി തീ​ര്‍​ത്ഥാ​ട​ന​കേ​ന്ദ്രം പ്ര​മോ​ട്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ അ​രി​ക്കാ​ട്ട് സ​ന്ദേ​ശം ന​ല്‍​കും. കു​ഴി​ക്കാ​ട്ടു​ശേ​രി ക​പ്ലോ​ന്‍ ഫാ. ​ആ​ന്‍റണി പു​തു​ശേ​രി സ​ഹ​കാ​ര്‍​മി​ക​നാ​കും.

തു​ട​ര്‍​ന്ന് ജ​ന്മ​ഗൃ​ഹ​ത്തി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ഉ​ച്ച​യ്ക്ക് 12.30നും 3.30​നും 6.30നും ​ദി​വ്യ​ബ​ലി​ക​ള്‍.