ചെറുതോണി: മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ജോസഫ് മാത്യു, അസി. മാനേജർ ഫാ. അൽബിൻ മേക്കാട്ട്, പിടിഎ പ്രസിഡന്റ് ജയ്സൺ കെ. ആന്റണി, എംപിടിഎ പ്രസിഡന്റ് ശ്രീജ തങ്കച്ചൻ, എച്ച്എസ് സീനിയർ അസിസ്റ്റന്റ് എം.എ. ബെന്നി, സ്റ്റാഫ് സെക്രട്ടറി ഷിജി കുര്യൻ എന്നിവർ പ്രസംഗിച്ചു.