മ​റ​യൂ​രി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളെ ക​ണ്ടാ​ൽ 9188407527ൽ വി​ളി​ക്കാം
Monday, June 24, 2024 3:49 AM IST
മ​റ​യൂ​ർ: വ​ന്യ​മൃ​ഗ ശ​ല്യ​ത്താ​ൽ വ​ല​യു​ന്ന മ​റ​യൂ​ർ കാ​ന്ത​ല്ലൂ​ർ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ പ​രി​ഹാ​ര​ത്തി​നാ​യി വ​നം​വ​കു​പ്പി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ സം​വി​ധാ​നം ആ​രം​ഭി​ച്ചു.

മ​റ​യൂ​ർ കാ​ന്ത​ല്ലൂ​ർ വ​ന​മേ​ഖ​ല​യി​ൽ മൃ​ഗ​ങ്ങ​ളെ കൃ​ഷി​യി​ട​ത്തി​ലോ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ, പൊ​തു​വ​ഴി എ​ന്നി​വ​ട​ങ്ങ​ളി​ലോ ക​ണ്ടാ​ൽ 9188407527 എ​ന്ന മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​രി​ൽ വി​ളി​ച്ച് അ​റി​യി​ക്കാം. സം​സ്ഥാ​ന ഫോ​റ​സ്റ്റ് എ​മ​ർ​ജ​ൻ​സി ഓപ്പറേ​ഷ​ൻ​സ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തി​യി​ൽ സജ്ജ​മാണ്.

സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ കൂ​ടി വ​രു​ന്ന​തോ​ടൊ​പ്പം മ​നു​ഷ്യ​ജീ​വ​ന് ഏ​തു​സ​മ​യ​ത്തും അ​പ​ക​ടം സം​ഭ​വി​ക്കാം എ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​സം​വി​ധാ​നം സ​ർ​ക്കാർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​താ​യി വ​നം വ​കു​പ്പ് പ​റ​യു​ന്ന​ത്. ഇ​തി​ൽ ഓരോ ഡി​വി​ഷ​നി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ടീം ​സുസജ്ജ​മാ​യി​രി​ക്കും.