കോ​ൺ​. പ്ര​വ​ർ​ത്ത​ക​ർ സ​ർ​ക്കാ​ർഭൂ​മി​യും കെ​ട്ടി​ട​വും കൈ​യേ​റിയെന്ന്; എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം
Monday, June 24, 2024 3:49 AM IST
മ​റ​യൂ​ർ: കോ​വി​ൽ​ക്ക​ട​വ് ടൗ​ണി​ൽ റ​വ​ന്യു സ്ഥ​ല​വും കെ​ട്ടി​ട​വും ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൈ​യേ​റി ബോ​ർ​ഡ് സ്ഥാ​പി​ച്ചെന്ന് പരാതി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ർ​മി​ച്ച​തും നി​ല​വി​ൽ ഇ​ടി​ഞ്ഞുപൊ​ളി​ഞ്ഞ് കി​ട​ന്നി​രു​ന്ന​തു​മാ​യ കെ​ട്ടി​ട​മാ​ണ് അ​വ​ധി ദി​ന​മാ​യ ശ​നി​യാ​ഴ്ച രാ​ത്രി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി മേ​ൽ​ക്കൂ​ര നി​ർ​മി​ച്ച് കൈ​യേ​റി​യ​തായി ആരോപണമുയർന്നത്.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലെ ത​ന്നെ ഒ​രു വ​ലി​യ വി​ഭാ​ഗ​ത്തി​ന്‍റെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും മ​റ്റു ചി​ല​രും ചേ​ർ​ന്ന് കൈ​യേ​റ്റം ന​ട​ത്തി​യ​തെന്നു പരാതിയുയർന്നത്.

ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന കെ​ട്ടി​ടവും സ​ർ​ക്കാ​ർ​ഭൂ​മി​യും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഓ​ഫീ​സി​നെ​ന്ന പേ​രി​ൽ സ്വ​ന്ത​മാ​ക്കി​യ ശേ​ഷം മ​റി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണ് ഉ​ദ്ദേ​ശ്യ​മെ​ന്ന് എ​ൽ​ഡി​എ​ഫ് കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ​റ​ഞ്ഞു.

1957ൽ ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ർ​മി​ച്ച​താ​ണെ​ന്നു രേ​ഖ​ക​ളിലുണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യാ​വു​ന്ന ഭൂ​മി ത​ട്ടി​യെ​ടു​ത്ത് വി​ൽ​പ്പ​ന ന​ട​ത്താ​നു​ള്ള കോ​ൺ​ഗ്ര​സ് നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഡി​എ​ഫ് കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ൽ​ക്ക​ട​വ് ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.

പ്ര​തി​ഷേ​ധ​യോ​ഗം സി​പി​എം മ​റ​യൂ​ർ ഏ​രി​യ സെ​ക്ര​ട്ടറി എ.​എ​സ്. ശ്രീ​നി​വാ​സ​ൻ ഉദ്ഘാ​ട​നം ചെ​യ്തു.