കെഎസ്ഇബിയുടെ കറന്‍റടി! രണ്ടുമുറി വീടിന് 34,165 രൂപയുടെ വൈദ്യുതിബിൽ
Sunday, June 23, 2024 3:59 AM IST
ഉപ്പു​ത​റ: ര​ണ്ടു മു​റി​യു​ള്ള വീ​ടി​ന് 34, 165 രൂ​പ വൈ​ദ്യുതി ബി​ൽ. ബിൽത്തുക അടയ്ക്കാ ത്തതിനാൽ വീട്ടിലെ വൈ​ദ്യുതി ബന്ധവും വിഛേ​ദി​ച്ചു. മേ​രി​കു​ളം ആ​റേ​ക്ക​ൾ ആ​ല​യ്ക്ക​ൽ എ. ​ജെ. ആ​ഗ​സ്തി​ക്കാ​ണ് കെ​എ​സ് ഇ​ബി​യു​ടെ ഇ​രു​ട്ട​ടി.

ആ​ഗ​സ്തി​യും മ​ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. നാ​ല് സിഎ​ഫ്എ​ൽ ബ​ൾ​ബു​ക​ൾ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഫ്രി​ഡ്ജ് , മി​ക്സി, വാ​ഷി​ംഗ് മെഷീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ലക്‌ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും വീ​ട്ടി​ലി​ല്ല.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ആ​ഗ​സ്തി​യു​ടെ ഭാ​ര്യ മ​രി​ച്ചു. ഈ ​സ​മ​യ​ത്ത് വൈ​ദ്യുതി ഉ​പ​യോ​ഗം കൂ​ടി​യ​തി​നാ​ൽ 298 രൂ​പ​യു​ടെ ബി​ല്ലാ​ണ് അ​ന്നു വ​ന്ന​ത്. അ​തി​നു മു​ൻ​പും ശേ​ഷ​വും ര​ണ്ടു മാ​സം കൂ​ടു​മ്പോ​ൾ 150 മു​ത​ൽ 190 രൂ​പ വ​രെ​യാ​ണ് വൈ​ദ്യൂ​തി ബി​ൽ വ​ന്നി​രു​ന്ന​ത്.

ഈ ​മാ​സം ബി​ല്ലു കൂ​ടു​ത​ലാ​ണെ​ന്ന് മീ​റ്റ​ർ റീ​ഡി​ങ്ങി​നു വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഗൂ​ഗി​ൾ പേ ​വ​ഴി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 34,165 രൂ​പ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഉ​ട​ൻത​ന്നെ ഉ​പ്പു​ത​റ സെ​ക‌്ഷ​ൻ ഓ​ഫീ​സി​ൽ അ​ന്വേ​ഷി​ച്ചു. സ​ബ് എ​ൻ​ജി​നി​യ​ർ സ്ഥ​ല​ത്തു വ​ന്നു പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. വ​യ​റി​ംഗിലെ ത​ക​രാ​ർ മൂ​ലം ചോ​ർ​ച്ച ഉ​ണ്ടാ​യ വൈ​ദ്യുതി​യു​ടെ അ​ള​വ് മീ​റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും 14,000 രൂ​പ അ​ട​ച്ചാ​ൽ മ​തി​യെ​ന്നും പ​റ​ഞ്ഞു.

കൂ​ലി​പ്പ​ണി​ ചെ​യ്തു ജീ​വി​ക്കു​ന്ന ആ​ഗ​സ്തി​ക്ക് ഇ​ത്ര​യും തു​ക​യ​ട​ക്കാ​ൻ മാ​ർ​ഗ്ഗ​മു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് പ​തി​ന​ഞ്ചാം തീ​യ​തി അ​ധി​കൃ​ത​ർ വീ​ട്ടി​ലെ​ത്തി വൈ​ദ്യുതി വിഛേ​ദി​ച്ചു . പു​തി​യ വ​യ​റി​ംഗ് ന​ട​ത്തി, മീ​റ്റ​റും, മെ​യി​ൻ സ്വി​ച്ചും മാ​റ്റ​ണ​മെ​ന്നും നി​ർ​ദേശി​ച്ചു. വ​യ​റി​ംഗിലെ ത​ക​രാ​ർ മൂ​ലം ഷോ​ർട്ടിംഗ് ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നും അ​തു കൊ​ണ്ട് മീ​റ്റ​ർ റീ​ഡി​ംഗ് കൂ​ടു​ന്ന​താ​ണെ​ന്നും പറഞ്ഞു.

എ​ന്നാ​ൽ പൊ​തു പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട് അം​ഗീ​കൃ​ത ഇ​ല​ക്‌ട്രീഷൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ങ്ങ​നെ​യു​ള്ള ത​ക​രാ​ർ ക​ണ്ടെ​ത്തി​യി​ല്ല. ബി​ല്ലി​ന്‍റെ കാ​ര്യ​ത്തി​ൽ എ​ന്തു ചെ​യ്യ​ണമെ​ന്ന​റി​യാ​തെ ഒ​രാ​ഴ്ച​യാ​യി മെ​ഴു​കുതി​രി വെ​ളി​ച്ച​ത്തി​ൽ ക​ഴി​ഞ്ഞുകൂ​ടു​ക​യാ​ണ് ആ​ഗ​സ്തി​യും മ​ക​ളും.

എ​ന്നാ​ൽ, സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് വൈ​ദ്യു​തി വി​ച്ഛേേ​ദി​ച്ച​തെ​ന്നും ത​ക​രാ​ർ പ​രി​ഹ​രി​ച്ചാ​ൽ വൈ​ദ്യുതി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും ഉ​പ്പു​ത​റ സെ​ക‌്ഷ​ൻ ഓ​ഫീ​സ് അ​റി​യി​ച്ചു.