പു​ഴ​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തിരേ ന​ട​പ​ടി
Sunday, June 23, 2024 3:54 AM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ മു​തി​ര​പ്പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളി​യ ര​ണ്ട് രാ​ത്രി​കാ​ല വ​ഴി​യോ​ര ക​ച്ച​വ​ട ശാ​ല​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി. വി​ൽ​പ്പ​ന​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ നി​ർ​ദേശം ന​ൽ​കി.

മു​തി​ര​പ്പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​ത് വ​ർ​ധി​ക്കു​ന്ന​താ​യു​ള്ള പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തിലാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ. മൂ​ന്നാ​ർ ടൗ​ണി​ൽ പോ​സ്റ്റോ​ഫീ​സ് ജം​ഗ്ഷ​ൻ ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ര​ണ്ട് രാ​ത്രി​കാ​ല വ​ഴി​യോ​ര ക​ച്ച​വ​ട​ശാ​ല​ക​ൾ​ക്കെ​തി​രേ​യാ​ണ് ​പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

പ​രി​ശോ​ധ​ന​യി​ൽ ഇ​വി​ടെനി​ന്നു മു​തി​പ്പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി ക​ണ്ടെ​ത്തി.