നി​യ​ന്ത്ര​ണംവി​ട്ട കാ​റി​ടി​ച്ച് വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ന്നു
Saturday, April 27, 2024 3:57 AM IST
കു​ട​യ​ത്തൂ​ർ: തൊ​ടു​പു​ഴ-​മൂ​ല​മ​റ്റം റൂ​ട്ടി​ൽ കു​ട​യ​ത്തൂ​രി​നു സ​മീ​പം ശ​രം​കു​ത്തി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ർ​ത്തു. അ​റ​ക്കു​ള​ത്തു​നി​ന്നും തൊ​ടു​പു​ഴ​യി​ലേ​യ്ക്ക് പോ​യ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ച്ച​തി​നു ശേ​ഷം വൈ​ദ്യു​തി പോ​സ്റ്റി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. കു​ട​യ​ത്തൂ​രി​ലെ ലി​ജു ഹോ​ട്ട​ൽ ഉ​ട​മ​യാ​യ ലി​ജു​വും മ​ക​ളു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പോ​സ്റ്റ് ഒ​ടി​ഞ്ഞ് കാ​റി​നു മു​ക​ളി​ലേ​യ്ക്കു വീ​ണു. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി വൈ​ദ്യു​ത ബ​ന്ധം വി​ച്ഛേ​ദി​ച്ച് അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കി. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് തൊ​ടു​പു​ഴ -പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ അ​ല്പ​നേ​രം ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.