കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങിമ​രി​ച്ചു
Sunday, May 5, 2024 3:40 AM IST
മൂ​ല​മ​റ്റം: കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു. കാ​ഞ്ഞാ​ർ കൂ​വ​പ്പി​ള്ളി കാ​ലാ​യി​ൽ​പ്ലാ​ക്ക​ൽ ജോ​ർ​ജി​ന്‍റെ മ​ക​ൻ സ്റ്റീ​ഫ​ൻ (ഉ​ണ്ണി-39) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ അ​റ​ക്കു​ളം പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം പു​ഴ​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു സ്റ്റീ​ഫ​ൻ. കു​ളി​ക​ഴി​ഞ്ഞു ര​ണ്ടുപേ​ർ ക​ര​യ്ക്ക് ക​യ​റി​യ​പ്പോ​ൾ സ്റ്റീ​ഫ​നെ ക​ണ്ടി​ല്ല. തുടർന്ന് അ​വ​ർ സ​മീ​പ​ത്ത് കു​ളി​ച്ചുകൊ​ണ്ടി​രു​ന്ന യു​വാ​ക്ക​ളെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും വി​വ​രം അ​റി​യി​ച്ചു.

ഫ​യ​ർ​ഫോ​ഴ്സും യു​വാ​ക്ക​ളും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലി​ൽ സ്റ്റീ​ഫ​നെ ക​ണ്ടെ​ത്തി മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ഞ്ഞാ​ർ എ​സ്ഐ സി.​ഡി. ​റെ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്നു നാ​ലി​ന് കൂ​വ​പ്പി​ള്ളി ഹോ​ളി ഇ​മ്മാ​നു​വേ​ൽ സി​എ​സ്ഐ പ​ള്ളി​യി​ൽ സം​സ്കാ​രം ന​ട​ത്തും. മാ​താ​വ്: മേ​രി. സ​ഹോ​ദ​ര​ൻ: ജയിം​സ്.