കൊ​ടി​കു​ത്തി​യി​ൽ ഹൈമാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്ക​ണം
Tuesday, May 7, 2024 3:22 AM IST
കു​ണി​ഞ്ഞി: പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കൊ​ടി​കു​ത്തി ക​വ​ല​യി​ൽ അ​നു​വ​ദി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് ഇ​വി​ടെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​ത്.

ലൈ​റ്റ് സ്ഥാ​പി​ക്കാ​നു​ള്ള ത​റ വ​രെ നി​ർ​മി​ച്ചെ​ങ്കി​ലും ബാ​ക്കി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന​ത്. ചി​ല പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പി​ടി​വാ​ശി മൂ​ല​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തെ​ന്നാ​ണ് ആ​രോ​പ​ണം.

പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം കൊ​ടി​കു​ത്തി ക​വ​ല​യി​ൽ എം​പി നി​ർ​വ​ഹി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വി​ടെ അ​നു​വ​ദി​ച്ച ലൈ​റ്റാ​ണ് ഇ​പ്പോ​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പ്ര​യോ​ജ​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന​ത്.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം വ​ഴി​ത്ത​ല ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കാ​ൻ നി​ർ​മി​ച്ച ത​റ​യ്ക്ക് സ​മീ​പം ബോ​ർ​ഡും സ്ഥാ​പി​ച്ചു. എ​ത്ര​യും വേ​ഗം ലൈ​റ്റ് സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.