തൊ​ടു​പു​ഴ ന​ഗ​ര​മേ​ഖ​ല​യി​ൽ അ​ജ്ഞാ​തജീ​വി​യു​ടെ കാ​ൽ​പ്പാ​ട് ക​ണ്ടെ​ത്തി​യ​ത് ആ​ശ​ങ്ക പ​ര​ത്തി
Sunday, May 19, 2024 3:57 AM IST
തൊ​ടു​പു​ഴ: വ​ട​ക്കും​മു​റി ഉ​ത്രം റ​സി​ഡ​ൻ​സി​ക്ക് സ​മീ​പ​ത്തെ റോ​ഡി​ൽ അ​ജ്ഞാ​ത ജീ​വി​യു​ടെ കാ​ൽ​പ്പാ​ട് ക​ണ്ട​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി. പു​ലി​യു​ടെ കാ​ൽ​പ്പാ​ടാ​ണി​തെ​ന്ന പ്ര​ചാ​ര​ണം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​യ​ത്. .

തൈ​യ​ക്കോ​ട​ത്ത് ജ​യ​കൃ​ഷ്ണ​ന്‍റെ വീ​ടി​നു മു​ന്നി​ലൂ​ടെ പോ​കു​ന്ന മ​ണ്ണി​ട്ട റോ​ഡി​ലാ​ണ് കാ​ൽ​പ്പാ​ട് ക​ണ്ട​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് തൊ​ടു​പു​ഴ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡി​ലെ റേ​ഞ്ച് ഓ​ഫീ​സ​ർ മ​നു കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി കാ​ൽ​പ്പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ചു.

കാ​ട്ടു​പൂ​ച്ച​യു​ടേ​തി​ന് സ​മാ​ന​മാ​യ കാ​ൽ​പാ​ടു​ക​ളാ​ണി​തെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും റേ​ഞ്ച് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

ക​രി​ങ്കു​ന്നം, മു​ട്ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലും തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ ചി​ല മേ​ഖ​ല​ക​ളി​ലും ജ​ന​ങ്ങ​ൾ പു​ലി​യു​ടെ ഭീ​തി​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ജ്ഞാ​ത ജീ​വി​യു​ടെ കാ​ൽ​പ്പാ​ട് ക​ണ്ടെ​ത്തി​യ​ത്.