ഇ​​നി പ്ര​​ചാ​​ര​​ണ​​ച്ചൂ​​ടേ​​റും: വ​​രു​​ന്നൂ, മോ​​ദി​​യും രാ​​ഹു​​ലും യെ​​ച്ചൂ​​രി​​യും
Thursday, March 28, 2024 11:47 PM IST
കോ​​ട്ട​​യം: ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് ഇ​​നി 30 ദി​​വ​​സം ബാ​​ക്കി. ഈ​​സ്റ്റ​​ര്‍ വ​​രെ പ്ര​​ചാ​​ര​​ണ​​ത്തി​​ന് അ​​വ​​ധി. ഏ​​പ്രി​​ലി​​ല്‍ റാം​​സാ​​നും വി​​ഷു​​വി​​നും ര​​ണ്ടു ദി​​വ​​സം പ്ര​​ചാ​​ര​​ണം മ​​ങ്ങും. 24ന് ​​പ്ര​​ചാ​​ര​​ണ​​ക്കൊ​​ടി ഇ​​റ​​ക്കും. 26നാ​​ണ് ജ​​ന​​വി​​ധി. അ​​നു​​ഭ​​വ​​ത്തി​​ല്‍ 25 ദി​​വ​​സ​​ത്തെ പ്ര​​ചാ​​ര​​ണ​​മാ​​ണ് സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍​ക്കും മു​​ന്ന​​ണി​​ക​​ള്‍​ക്കും ബാ​​ക്കി​​യു​​ള്ള​​ത്. ക​​ണ്‍​വ​​ന്‍​ഷ​​നു​​ക​​ളും റോ​​ഡ് ഷോ​​ക​​ളു​​മൊ​​ക്കെ​​യാ​​യി ആ​​ളും കാ​​ശും ഇ​​റ​​ക്കേ​​ണ്ട ദി​​വ​​സ​​ങ്ങ​​ള്‍ ബാ​​ക്കി​​നി​​ല്‍​ക്കെ ദേ​​ശീ​​യ, സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളു​​ടെ വ​​ര​​വാ​​ണ് ഇ​​നി​​യു​​ള്ള വി​​ശേ​​ഷം.

എ​​ന്‍​ഡി​​എ​​യ്ക്കു​​വേ​​ണ്ടി കോ​​ട്ട​​യ​​ത്ത് ന​​രേ​​ന്ദ്ര മോ​​ദി, അ​​മി​​ത് ഷാ, ​​ജെ.​​പി. ന​​ഡ്ഡ, നി​​ര്‍​മ​​ല സീ​​താ​​രാ​​മ​​ന്‍ എ​​ന്നി​​വ​​രെ​​ത്തും. സ​​മ്മേ​​ള​​ന സ്ഥ​​ല​​വും തീ​​യ​​തി​​ക​​ളും വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല. കോ​​ണ്‍​ഗ്ര​​സി​​ല്‍ രാ​​ഹു​​ല്‍, പ്രി​​യ​​ങ്ക, മ​​ല്ലി​​കാ​​ര്‍​ജു​​ന്‍ ഖാ​​ര്‍​ഗെ, സ​​ച്ചി​​ന്‍ പൈ​​ല​​റ്റ് എ​​ന്നി​​വ​​ര്‍ വ​​രും. എ​​ല്‍​ഡി​​എ​​ഫി​​ല്‍ പ്ര​​കാ​​ശ് കാ​​രാ​​ട്ട്, സീ​​താ​​റാം യ​​ച്ചൂ​​രി, പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍, എം.​​വി. ഗോ​​വി​​ന്ദ​​ന്‍, ഇ.​​പി. ജ​​യ​​രാ​​ജ​​ന്‍, എം.​​എ. ബേ​​ബി തു​​ട​​ങ്ങി​​യ​​വ​​ര്‍ വി​​വി​​ധ യോ​​ഗ​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കും. ഓ​​രോ അ​​സം​​ബ്ലി മ​​ണ്ഡ​​ല​​ത്തി​​ലും ഓ​​രോ പ്ര​​മു​​ഖ​​നെ എ​​ത്തി​​ക്കാ​​നാ​​ണ് മു​​ന്ന​​ണി തീ​​രു​​മാ​​നം. കോ​​ട്ട​​യം, പാ​​ലാ, ക​​ടു​​ത്തു​​രു​​ത്തി, പി​​റ​​വം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ സ​​മാ​​പ​​ന​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ റോ​​ഡ് ഷോ ​​ന​​ട​​ത്തും.