വി​ധ​വ​യു​ടെ വീ​ടും സ്ഥ​ല​വും ബാ​ങ്ക് ജ​പ്തി ചെ​യ്തു, ലേ​ലം ത​ട​യു​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
Monday, June 24, 2024 6:16 AM IST
മാ​ന​ന്ത​വാ​ടി: ഭ​വ​ന വാ​യ്പ കു​ടി​ശി​ക​യാ​ക്കി​യ വി​ധ​വ​യു​ടെ വീ​ടും സ്ഥ​ല​വും പ​ന​മ​രം ഗ്രാ​മീ​ണ്‍ ബാ​ങ്ക് ജ​പ്തി ചെ​യ്തു. ഇ​തി​നെ​തി​രേ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി രം​ഗ​ത്തു​വ​ന്നു. ബാ​ങ്ക് ന​ട​പ​ടി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ലേ​ലം ത​ട​യു​മെ​ന്നും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ബെ​ന്നി പ​റ​ഞ്ഞു.

പ​ന​മ​രം കാ​യ​ക്കു​ന്ന് ക​മ​ലാ​ദേ​വി​യു​ടെ വീ​ടും സ്ഥ​ല​വു​മാ​ണ് ബാ​ങ്ക് ജ​പ്തി ചെ​യ്ത​ത്. 23 ല​ക്ഷം രൂ​പ​യാ​ണ് ഭ​വ​ന വാ​യ്പ​യെ​ടു​ത്ത​ത്. ത​വ​ണ​ക​ളാ​യി 15 ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ അ​ട​ച്ചു. ക​മ​ലാ​ദേ​വി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം തി​രി​ച്ച​ട​വ് മു​ട​ങ്ങി.

കു​ടി​ശി​ക തീ​ർ​ക്കു​ന്ന​തി​ന് സാ​വ​കാ​ശം ചോ​ദി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. ക​മ​ലാ​ദേ​വി​യു​ടെ വീ​ട് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. ലേ​ലം ഒ​ഴി​വാ​ക്കാ​ൻ ബാ​ങ്ക് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​നു സം​ഘ​ട​ന നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.