ക​ടു​വ ആ​ക്ര​മ​ണം: ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ ആ​ദ്യ​ഗ​ഡു ന​ൽ​കി
Thursday, June 27, 2024 5:39 AM IST
കേ​ണി​ച്ചി​റ: എ​ട​ക്കാ​ടി​ലും സ​മീ​പ​ങ്ങ​ളി​ലും ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത പ​ശു​ക്ക​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ ആ​ദ്യ​ഗ​ഡു വ​നം വ​കു​പ്പ് കൈ​മാ​റി. പ​ശു ഒ​ന്നി​നു 30,000 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. മു​ന്നു പേ​രു​ടേ​താ​യി നാ​ലു പ​ശു​ക്ക​ളെ​യാ​ണ് ക​ടു​വ കൊ​ന്ന​ത്. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ മ​ണി​ക​ണ്ഠ​ൻ, വാ​ർ​ഡ് അം​ഗം സു​ധീ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചെ​ക്ക് വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കി​യ​ത്.