അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ളി​ൽ പ്ര​തി​ഭാ​സം​ഗ​മം ന​ട​ത്തി
Monday, June 24, 2024 6:16 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളു​ടെ സം​ഗ​മം "അ​തു​ല്യം-2024' എ​ന്ന പേ​രി​ൽ ന​ട​ത്തി. എ​സ്എ​സ്എ​ൽ​സി എ​ൻ​എം​എം​എ​സ്, രാ​ജ്യ​പു​ര​സ്കാ​ർ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ 150 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മ​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

മു​നി​സി​പ്പ​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോം ​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​ട​യ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ശ​ശീ​ന്ദ്ര​വ്യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​ഡ്മാ​സ്റ്റ​ർ ബി​നു തോ​മ​സ്, സ്റ്റാ​ൻ​ലി ജേ​ക്ക​ബ്, ഷാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, എം.​എ​സ്. ഷാ​ജു, ആ​ഷ്ലി​ൻ ഡൊ​മി​നി​ക്, ആ​ൻ മ​രി​യ ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.