ആ​ർ​ജെ​ഡി പ്ര​തി​ഷേ​ധി​ച്ചു
Saturday, September 21, 2024 4:42 AM IST
കോ​ഴി​ക്കോ​ട്: മു​ൻ കേ​ന്ദ്ര​മ​ന്ത്രി എം​പി വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ഫോ​ട്ടോ അ​ട​ക്കം ഉ​പ​യോ​ഗി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ നി​ര​ന്ത​ര​മാ​യി അ​പ​മാ​നി​ക്കു​ന്ന തി​രു​വ​മ്പാ​ടി അ​മ്പ​ല​പാ​റ സി​പി​എം ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​യു​ടെ നി​ല​പാ​ടി​ൽ ആ​ർ​ജെ​ഡി തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

ഇ​ത്ത​രം നി​ല​പാ​ടു​മാ​യി സി​പി​എം മു​ന്നോ​ട്ട് പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​യു​മാ​യി തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ആ​ർ​ജെ​ഡി തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ആ​ർ​ജെ​ഡി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടാ​ർ​സ​ൻ ജോ​സ് അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ആ​ർ​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​കു​ഞ്ഞാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.


ദേ​ശീ​യ സ​മി​തി അം​ഗം പി.​എം. തോ​മ​സ്, ഏ​ബ്ര​ഹാം മാ​നു​വ​ൽ, വി​ൽ​സ​ൻ പു​ല്ലു​വേ​ലി, ഗോ​ൾ​ഡ​ൻ ബ​ഷീ​ർ, എ​ൻ. അ​ബ്ദു​ൾ സ​ത്താ​ർ, ഹ​മീ​ദ് ആ​റ്റു​പു​റം, അ​ബ്ദു റ​ഹി​മാ​ൻ പ​ള്ളി​ക്ക​ലാ​ത്ത്, ജോ​ർ​ജ് മം​ഗ​ര​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.