പേരാമ്പ്ര: കായണ്ണ പഞ്ചായത്തിലെ അങ്കണവാടികളുടെ നേതൃത്വത്തിൽ പോഷൻ മാഹ് അഭിയാൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഓരോ അങ്കണവാടികളിലെയും കുട്ടികളുടെ രക്ഷിതാക്കൾ വിവിധ ഭക്ഷണ വൈവിധ്യങ്ങൾ കൊണ്ടുവന്ന് പ്രദർശനം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ഷീബ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജയപ്രകാശ് കായണ്ണ അധ്യക്ഷത വഹിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ രാമകൃഷ്ണൻ, സിസ്റ്റർ ബുഷറ, സിന്ധു, പത്മജ, ഇ.സി. അജിത എന്നിവർ പ്രസംഗിച്ചു.