വെ​ഹി​ക്കി​ൾ ഓ​വ​ർ​പാ​സ് നി​ർ​മാ​ണം: മ​ലാ​പ്പ​റ​ന്പ് ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്നു
Saturday, September 21, 2024 4:23 AM IST
കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ലാ​പ​റ​ന്പ് ട്രാ​ഫി​ക് ജം​ഗ്ഷ​നി​ൽ വെ​ഹി​ക്കി​ൾ ഓ​വ​ർ​പാ​സ് നി​ർ​മാ​ണം അ​ധി​കം വൈ​കാ​തെ ആ​രം​ഭി​ക്കും. നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മ​ലാ​പ്പറ​ന്പ് ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം.

നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ റോ​ഡു മാ​ത്രം അ​ട​ച്ച് ബാ​ക്കി സ്ഥ​ല​ത്തെ സ​ർ​വീ​സ് റോ​ഡു​ക​ൾ അ​ട​ക്കം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടാ​നാ​ണ് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. രാ​മ​നാ​ട്ടു​ക​ര- വെ​ങ്ങ​ളം ദേ​ശീ​യ​പാ​ത ആ​റു​വ​രി​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ഹ​ന​ഗ​താ​ഗ​തം ഒ​ന്നു​കൂ​ടി സു​ഗ​മ​മാ​ക്കാ​നു​ദേ​ശി​ച്ച് ഓ​വ​ർ​പാ​സ് നി​ർ​മി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് -വ​യ​നാ​ട് റോ​ഡി​ൽ 40 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ഓ​വ​ർ​പാ​സ് നി​ർ​മി​ക്കു​ന്ന​ത്. 27 മീ​റ്റ​ർ വീ​തി​യാ​ണ് ഓ​വ​ർ​പാ​സി​നു​ണ്ടാ​വു​ക. നി​ർ​ദി​ഷ്ട ഓ​വ​ർ​പാ​സി​ന്‍റെ 22 അ​ടി താ​ഴ്ച​യി​ലൂ​ടെ​യാ​ണ് വെ​ങ്ങ​ളം-​രാ​മ​നാ​ട്ടു​ക​ര ബൈ​പാ​സ് ക​ട​ന്നു​പോ​വു​ക.


ക​ണ്ണൂ​ർ ഭാ​ഗ​ത്തുനി​ന്നു തൃ​ശൂ​ർ, പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ജം​ഗ്ഷ​നി​ൽ നി​ന്നു ഇ​ട​ത്തോ​ട്ടു തി​രി​ഞ്ഞ് വ​യ​നാ​ട് റോ​ഡി​ൽ പ്ര​വേ​ശി​ച്ച് അ​വി​ടെ നി​ന്നു വീ​ണ്ടും തി​രി​ഞ്ഞ് ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വേ​ശി​ക്ക​ണം. നി​ർ​മാ​ണ പ്ര​വൃ​ത്തി കാ​ര​ണം നേ​രെ പോ​കാ​ൻ ക​ഴി​യി​ല്ല.

തൃ​ശൂ​ർ ഭാ​ഗ​ത്തുനി​ന്നു ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ജം​ഗ്ഷ​നി​ൽ നി​ന്നു ഇ​ട​ത്തോ​ട്ടു തി​രി​ഞ്ഞ് കോ​ഴി​ക്കോ​ട് റോ​ഡി​ൽ പ്ര​വേ​ശി​ച്ച് അ​വി​ടെ നി​ന്നു യു ​ടേ​ണ്‍ എ​ടു​ത്ത് സ​ർ​വീ​സ് റോ​ഡു വ​ഴി ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വേ​ശി​ക്ക​ണം. തി​ര​ക്ക് കു​റ​യ്ക്കാ​ൻ സ​മീ​പ​ത്തു​ള്ള മ​റ്റു റോ​ഡു​ക​ളി​ലൂ​ടെ​യും വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​ൻ അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.