ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ്-​​​യു​​​ജി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യും പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പി​​​ലെ തെ​​​റ്റു​​​ക​​​ൾ തി​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി ഏ​​​ഴം​​​ഗ വി​​​ദ​​​ഗ്ധ സ​​​മി​​​തി മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്രം സു​​​പ്രീം​​​കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

നീ​​​റ്റ്-​​​യു​​​ജി പ​​​രീ​​​ക്ഷ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദേ​​​ശീ​​​യ പ​​​രീ​​​ക്ഷാ ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ടി​​​എ)​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ രൂ​​​പീ​​​ക​​​രി​​​ച്ച സ​​​മി​​​തി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​ക​​​ളി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ട​​​ൻ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ തു​​​ഷാ​​​ർ മേ​​​ത്ത കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.


നീ​​​റ്റ്-​​​യു​​​ജി പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് പ​​​രീ​​​ക്ഷാ​​​ന​​​ട​​​ത്തി​​​പ്പി​​​ൽ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ന​​​ൽ​​​കു​​​വാ​​​നും പ​​​രീ​​​ക്ഷ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന എ​​​ൻ​​​ടി​​​എ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി മു​​​ൻ ഐ​​​എ​​​സ്ആ​​​ർ​​​ഒ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി ഏ​​​ഴം​​​ഗ വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ച​​​ത്.

നീ​​​റ്റ് പ​​​രീ​​​ക്ഷ ഓ​​​ണ്‍ലൈ​​​നാ​​​യി ന​​​ട​​​ത്ത​​​ണം, അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്ത​​​ണം, എ​​​ൻ​​​ടി​​​എ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ സ്ഥി​​​രം ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ക്ക​​​ണം തു​​​ട​​​ങ്ങി​​​യ ശി​​​പാ​​​ർ​​​ശ​​​ക​​​ളാ​​​ണു സ​​​മി​​​തി സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ള്ള​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന.