പോലീസുകാരനെ ട്രെയിനിനു മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തി
Friday, January 3, 2025 2:31 AM IST
താനെ: മുംബൈയിൽ അജ്ഞാതർ പോലീസുകാരനെ ട്രെയിനിനു മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ഘാൻസോലി സ്വദേശിയായ വിജയ് രമേഷ് ചവാൻ (42) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.
കൊലപാതകത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.