കൊ​​​​​ൽ​​​​​ക്ക​​​​​ത്ത: ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​ൽ​​നി​​​​​ന്നു​​​​​ള്ള നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റ്റ​​​​​ക്കാ​​​​​രെ ബം​​​​​ഗാ​​​​​ളി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ക്കാ​​​​​ൻ അ​​​​​തി​​​​​ർ​​​​​ത്തിസം​​​​​ര​​​​​ക്ഷ​​​​​ണ സേ​​​​​ന​​​​​യാ​​​​​യ ബി​​​​​എ​​​​​സ്എ​​​​​ഫ് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്നെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ച്ച് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മ​​​​​മ​​​​​താ ബാ​​​​​ന​​​​​ർ​​​​​ജി. ബം​​​​​ഗാ​​​​​ളി​​​​​നെ അ​​​​​സ്വ​​​​​സ്ഥ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന പ​​​​​ദ്ധ​​​​​തി​​​​​യാ​​​​​ണി​​​​​തെ​​​​​ന്നും മ​​​​​മ​​​​​ത കു​​റ്റ​​പ്പെ​​ടു​​ത്തി.

“ഇ​​​​​സ്‌​​​​​ലാം​​​​​പു​​ർ, സി​​​​​താ​​​​​യ്, ചോ​​​​​പ്ര തു​​​​​ട​​​​​ങ്ങി​​​​​യ അ​​​​​തി​​​​​ർ​​​​​ത്തി പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റ്റ​​​​​ക്കാ​​​​​രെ ബം​​​​​ഗാ​​​​​ളി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​ൻ ബി​​​​​എ​​​​​സ്എ​​​​​ഫ് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ബി​​​​​​എ​​​​​​സ്എ​​​​​​ഫ് സ്ത്രീ​​​​​​ക​​​​​​ളെ പീ​​​​​​ഡി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ അ​​​​​​സ്ഥി​​​​​​ര​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്നു. അ​​​​​​തി​​​​​​ർ​​​​​​ത്തി​​സു​​​​​​ര​​​​​​ക്ഷ ഞ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​മ​​​​​​ല്ല, ബി​​​​​​എ​​​​​​സ്എ​​​​​​ഫി​​​​​ന്‍റേ​​​​​താ​​​​​ണ്. വീ​​​​​​സ ഞ​​​​​​ങ്ങ​​​​​​ളു​​​​​​ടെ കാ​​​​​​ര്യ​​​​​​മ​​​​​​ല്ല, കേ​​​​​​ന്ദ്രസ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ കാ​​​​​​ര്യ​​​​​​മാ​​​​​​ണ്. ഇ​​​​​​വി​​​​​​ടെ വി​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ൽ വ​​​​​ന്നു​​​​​പോ​​​​​​കു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​ടെ പ​​ട്ടി​​ക ഞ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ല​​​​​​ഭി​​​​​​ക്കു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. പ​​​​​​ക്ഷേ, ഇ​​​​​​പ്പോ​​​​​​ൾ അ​​​​​​ത് നി​​​​​​ർ​​​​​​ത്തി. അ​​​​​​തി​​​​​​നാ​​​​​​ൽ, ആ​​​​​​രൊ​​​​​​ക്കെ​​​​​​യാ​​​​​​ണ് വ​​​​​​രു​​​​​​ന്ന​​​​​​തെ​​​​​​ന്നു ഞ​​​​​​ങ്ങ​​​​​​ൾ​​​​​ക്ക് അ​​​​​​റി​​​​​​യി​​​​​​ല്ല. നു​​​​​​ഴ​​​​​​ഞ്ഞു​​​​​​ക​​​​​​യ​​​​​​റ്റ പ്ര​​​​​​ശ്ന​​​​​​ത്തി​​​​​​ൽ തൃ​​​​​​ണ​​​​​​മൂ​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​നെ കു​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നു​​​​​​ള്ള ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന​​​​​​യാ​​​​​​ണി​​​​​​ത്’’ - മ​​​​​മ​​​​​ത പ​​​​​റ​​​​​ഞ്ഞു. മ​​​​​മ​​​​​ത​​​​​യു​​​​​ടെ ആ​​​​​രോ​​​​​പ​​​​​ണ​​​​​ത്തോ​​​​​ട് ബി​​​​​എ​​​​​സ്എ​​​​​ഫ് ഇ​​​​​തു​​​​​വ​​​​​രെ പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.