ചലച്ചിത്ര സംവിധായകൻ അരുൺ റോയി അന്തരിച്ചു
Friday, January 3, 2025 2:31 AM IST
കോൽക്കത്ത: ബംഗാളിലെ പ്രമുഖ ചലച്ചിത്ര സംവിധായകൻ അരുൺ റോയി (56) അന്തരിച്ചു. അർബുദ രോഗബാധിതനായിരുന്നു. ശ്വാസകോശ അണുബാധയെത്തുടർന്ന് ഒരുമാസംമുന്പാണ് ആർജി കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
2011ൽ പുറത്തിറങ്ങിയ ഇഗാറോ-ദി ഇമ്മോർട്ടൽ 11 ആണ് ആദ്യ ചിത്രം. ബംഗാളിലെ വിപ്ലവനേതാവ് ജതീന്ദ്രനാഥ് മുഖർജിയുടെ ജീവചരിത്രം പ്രമേയമാക്കി 2023ൽ സംവിധാനം ചെയ്ത ഭാഗാ ജതിൻ ആണ് അവസാന ചിത്രം.