ദോഷകാരകനായ മോദിയെന്ന ശനിയെ പുറത്താക്കുമെന്നു കോൺഗ്രസ് നേതാവ്
ദോഷകാരകനായ മോദിയെന്ന ശനിയെ പുറത്താക്കുമെന്നു കോൺഗ്രസ് നേതാവ്
Tuesday, April 23, 2024 2:36 AM IST
ബം​​​ഗ​​​ളൂ​​​രു: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​ക്കെ​​​തി​​​രേ രൂ​​​ക്ഷ​​​മാ​​​യ ഭാ​​​ഷ​​​യി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ച് മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വും ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭാ മു​​​ൻ സ്പീ​​​ക്ക​​​റു​​​മാ​​​യ കെ.​​​ആ​​​ർ. ര​​​മേ​​​ശ്കു​​​മാ​​​ർ.

രാ​​​ജ്യ​​​ത്തെ ബാ​​​ധി​​​ച്ച ദോ​​​ഷ​​​ശ​​​നി​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി. ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി ഇ​​​രു​​​ന്ന ക​​​സേ​​​ര​​​യി​​​ലാ​​​ണ് മോ​​​ദി ഇ​​​രി​​​ക്കു​​​ന്ന​​​ത്.

കോ​​​ഴി​​​കൂ​​​വി​​​യാ​​​ലും ഇ​​​ല്ലെ​​​ങ്കി​​​ലും സൂ​​​ര്യ​​​ൻ ഉ​​​ദി​​​ക്കു​​​ക​​​ത​​​ന്നെ ചെ​​​യ്യും. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ വി​​​ജ​​​യം കോ​​​ൺ​​​ഗ്ര​​​സി​​​നാ​​​ണ്. കോ​​​ലാ​​​റി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ലോ​​​ക്സ​​​ഭാ സ്ഥാ​​​നാ​​​ർ​​​ഥി കെ.​​​വി. ഗൗ​​​തം​​​ വി​​​ജ​​​യി​​​ക്കും-​​ര​​​മേ​​​ശ്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. രാ​​​ജ്യ​​​ത്തെ ബാ​​​ധി​​​ച്ച ശ​​​നി​​​​​​യെ ഫ​​​ലം വ​​​രു​​​ന്ന ജൂ​​​ൺ നാ​​​ലി​​​നു​​​ത​​​ന്നെ പു​​​റ​​​ത്താ​​​ക്കു​​​മെ​​​ന്നും കോ​​​ലാ​​​റി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​യോ​​​ഗ​​​ത്തി​​​ൽ ര​​​മേ​​​ശ്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.


അ​​​തേ​​​സ​​​മ​​​യം, ലോ​​​ക​​​ത്തി​​​ലെ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​കള്‍ സ്നേ​​​ഹി​​​ക്കു​​​ന്ന മോ​​​ദി​​​യെ ശ​​​നി​​​യു​​​ടെ ത​​​ണ​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന, വ്യക്തിത്വമോ സം​​​സ്കാ​​​ര​​​മോ ഇ​​​ല്ലാ​​​ത്ത പാ​​​ർ​​​ട്ടി വി​​​മ​​​ർ​​​ശി​​​ക്കേ​​​ണ്ടെ​​​ന്ന് ബി​​​ജെ​​​പി ക​​​ർ​​​ണാ​​​ട​​​ക അ​​​ധ്യ​​​ക്ഷ​​​ൻ ബി.​​​വൈ. വി​​​ജ​​​യേ​​​ന്ദ്ര തി​​​രി​​​ച്ച​​​ടി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.