യുപിയിലെ മുഴുവൻ സീറ്റിലും ബിജെപി ജയിക്കും: രാജ്നാഥ് സിംഗ്
യുപിയിലെ മുഴുവൻ സീറ്റിലും ബിജെപി ജയിക്കും: രാജ്നാഥ് സിംഗ്
Wednesday, May 1, 2024 1:34 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​ഴു​വ​ൻ ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലും ബി​ജെ​പി വി​ജ​യി​ക്കു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ആ​ദ്യ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ 16 മ​ണ്ഡ​ല​ങ്ങ​ളി​ലും പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​തി​ൽ പാ​ർ​ട്ടി​ക്ക് ആ​ശ​ങ്ക​യി​ല്ലെ​ന്നും സിം​ഗ് പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ അ​വ്യ​ക്ത​ത​യു​ടെ രാ​ഷ്‌​ട്രീ​യ​മാ​ണ് ക​ളി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന​പ്രീ​തി സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്. അ​ദ്ദേ​ഹം ഇ​ന്ത്യ​യു​ടെ കീ​ർ​ത്തി ഉ​യ​ർ​ത്തി. രാ​ജ്യം അ​ദ്ദേ​ഹ​ത്തെ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ജ​ന​ങ്ങ​ൾ മോ​ദി​യെ വി​ശ്വ​സി​ക്കു​ന്നു. യു​പി​യി​ലെ എ​ണ്‍പ​തു സീ​റ്റി​ലും ബി​ജെ​പി വി​ജ​യി​ക്കും- പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും അ​മേ​ഠി​യി​ലും റാ​യ്ബ​റേ​ലി​യി​ലും മ​ത്സ​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന്, പോ​രാ​ട്ട​ത്തി​നാ​യി അ​വ​രെ ക്ഷ​ണി​ക്കു​ന്നു. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് എ​ന്തി​നു വൈ​കു​ന്നു എ​ന്ന് അ​ദ്ദേ​ഹം പ്രതികരിച്ചു.

ബി​ജെ​പി മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തിലെ​ത്തും. വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് പ്ര​തി​പ​ക്ഷ​ത്തെ​യാ​ണ് ബാ​ധി​ക്കു​ക. രാ​ജ്യ​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഇ​ല്ല. അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ അ​റ​സ്റ്റ് ചെ​യ്ത​ത് അ​ദ്ദേ​ഹം തെ​റ്റു ചെ​യ്ത​തുകൊ​ണ്ടാ​ണ്.

ഏ​ജ​ൻ​സി​ക​ൾ ചെ​യ്ത​തു തെ​റ്റാ​ണെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്ക​ണം- സിം​ഗ് വ്യ​ക്ത​മാ​ക്കി.
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ഞ്ചാം ഘ​ട്ട​ത്തി​ൽ 20ന് ​രാ​ജ്നാ​ഥ് സിം​ഗ് ല​ക്നോ​വി​ൽ​നി​ന്ന് ജ​ന​വി​ധി​ തേ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.