വൈദ്യപരിശോധന: കേജരിവാളിന്‍റെ ആവശ്യം കോടതി തള്ളി
വൈദ്യപരിശോധന: കേജരിവാളിന്‍റെ ആവശ്യം കോടതി തള്ളി
Tuesday, April 23, 2024 2:36 AM IST
സ​നു സി​റി​യ​ക്

ന്യൂ​ഡ​ൽ​ഹി: ദി​വ​സ​വും വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സിം​ഗി​ലൂ​ടെ സ്വ​കാ​ര്യ ഡോ​ക്‌​ട​റു​മാ​യി വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ഹ​ർ​ജി ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി ത​ള്ളി.

കേ​ജ​രി​വാ​ളി​ന് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നും എ​ന്തെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (എ​യിം​സ്) രൂ​പീ​ക​രി​ച്ച മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ ഉ​പ​ദേ​ശ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ചെ​യ്യ​ണ​മെ​ന്നും തി​ഹാ​ർ ജ​യി​ല​ധി​കൃ​ത​രോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. പ്ര​ത്യേ​ക ജ​ഡ്ജി കാ​വേ​രി ബ​വേ​ജ​യാ​ണു കേ​സ് പ​രി​ഗ​ണി​ച്ച​ത്.

അ​തേ​സ​മ​യം, കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് ചോ​ദ്യം ചെ​യ്തും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ നി​യ​മ വി​ദ്യാ​ർ​ഥി സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി കോ​ട​തി ത​ള്ളി. ഹ​ർ​ജി​ക്കാ​ര​ന് 70,000 രൂ​പ കോ​ട​തി പി​ഴ​യും ചു​മ​ത്തി. പ​ബ്ലി​സി​റ്റി ല​ക്ഷ്യ​വും രാ​ഷ്‌​ട്രീ​യ പ്രേ​രി​ത​വു​മാ​ണ് ഹ​ർ​ജി​യെ​ന്ന് ആ​ക്‌​ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് മ​ൻ​മോ​ഹ​ൻ, ജ​സ്റ്റീ​സ് മ​ൻ​മീ​ത് പ്രീ​തം സിം​ഗ് അ​റോ​റ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.


അ​തേ​സ​മ​യം, ഇ​ൻ​സു​ലി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ തി​ഹാ​ർ ജ​യി​ല​ധി​കൃ​ത​രു​ടെ പ്ര​സ്താ​വ​ന പൂ​ർ​ണ​മാ​യും തെ​റ്റാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കേ​ജ​രി​വാ​ൾ ജ​യി​ൽ സൂ​പ്ര​ണ്ടി​ന് ക​ത്തെ​ഴു​തി. ഇ​ൻ​സു​ലി​ൻ വി​ഷ​യ​ത്തി​ൽ, ത​നി​ക്ക് ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് എ​യിം​സ് ഡോ​ക്‌​ട​ർ​മാ​ർ ഉ​റ​പ്പു​ന​ൽ​കി​യെ​ന്ന ജ​യി​ല​ധി​കൃ​ത​രു​ടെ പ്ര​സ്താ​വ​ന​ക​ളി​ൽ കേ​ജ​രി​വാ​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഒ​രി​ക്ക​ൽ​പോ​ലും ഇ​ൻ​സു​ലി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന ജ​യി​ൽ അ​ധി​കൃ​ത​രു​ടെ വാ​ദം തെ​റ്റാ​ണെ​ന്ന് കേ​ജ​രി​വാ​ൾ ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് എ​യിം​സി​ലെ ഡോ​ക്‌​ട​ർ​മാ​ർ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷം ഉ​പ​ദേ​ശം ന​ൽ​കാ​മെ​ന്നാ​ണു പ​റ​ഞ്ഞ​തെ​ന്നും കേ​ജ​രി​വാ​ൾ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

തി​ഹാ​ർ ജ​യി​ല​ധി​കൃ​ത​ർ രാ​ഷ്‌​ട്രീ​യ സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്നും ക​ത്തി​ൽ ആ​രോ​പി​ക്കു​ന്നു. പ്ര​മേ​ഹ​രോ​ഗി​യാ​യ കേ​ജ​രി​വാ​ളി​ന് തി​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​ർ ഇ​ൻ​സു​ലി​ൻ നി​ഷേ​ധി​ച്ച​താ​യി ആം ​ആ​ദ്മി പാ​ർ​ട്ടി ആ​രോ​പി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ കൊ​ല്ലാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യും പാ​ർ​ട്ടി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.